
മുഹമ്മദ് റിസ്‌വാൻ
കറാച്ചി: പാക്കിസ്ഥാൻ താരം ഷഹീൻ ഷാ അഫ്രീദിയെ ഏകദിനത്തിൽ ടീമിന്‍റെ ക‍്യാപ്റ്റനായി നിയമിച്ചേക്കുമെന്ന് റിപ്പോർട്ട്. ഒരു ദേശീയ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തതെങ്കിലും ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മുഹമ്മദ് റിസ്‌വാന്‍റെ നേതൃത്വത്തിലുള്ള പാക് പട കഴിഞ്ഞ ചാംപ‍്യൻസ് ട്രോഫിയിൽ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഈ സാഹചര‍്യത്തിലാണ് പുതിയ ക‍്യാപ്റ്റനെ നിയമിക്കാൻ പിസിബി ഒരുങ്ങുന്നതെന്നാണ് സൂചന.
ബാബർ അസം ക‍്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയായിരുന്നു റിസ്‌വാനെ തേടി ക‍്യാപ്റ്റൻ സ്ഥാനമെത്തിയത്. ക‍്യാപ്റ്റനായ ശേഷം ബാറ്ററെന്ന നിലയിൽ റിസ്‌വാന്‍റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല.
ഷഹീൻ അഫ്രീദിയെ ക‍്യാപ്റ്റനായി നിയമിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമായേക്കും. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ടീമിനെ ക‍്യാപ്റ്റനായി നയിച്ചിട്ടുള്ള പരിചയസമ്പത്ത് അഫ്രീദിക്ക് മുതൽ കൂട്ടായേക്കും.