shahid afridi and umar gul in dubai malayali association event criticism

ഷാഹിദ് അഫ്രീദി

ഷാഹിദ് അഫ്രീദിക്ക് സ്വീകരണമൊരുക്കി പ്രവാസി മലയാളി സംഘടന; വ‍്യാപക വിമർശനം

കൊച്ചിൻ സർവകലാശാല ബി- ടെക് അലുംനി അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിലാണ് ഷാഹിദ് അഫ്രീദി പങ്കെടുത്തത്
Published on

ന‍്യൂഡൽഹി: ദുബായിലെ ഒരു മലയാളി സംഘടന നടത്തിയ പരിപാടിയിൽ മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ ഷാഹിദ് അഫ്രീദിയും ഉമർ ഗുല്ലും പങ്കെടുത്തുവെന്ന് ആരോപിച്ച് സോഷ‍്യൽ മീഡിയയിൽ വ‍്യാപക വിമർശനം. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയുണ്ടായ ഇന്ത‍്യ- പാക് സംഘർഷങ്ങൾക്കെതിരേ വിമർശനവുമായി ഷാഹിദ് അഫ്രീദി അന്ന് രംഗത്തെത്തിയിരുന്നു. ഇക്കാര‍്യം ചൂണ്ടിക്കാണിച്ചാണ് സോഷ‍്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാവുന്നത്.

കൊച്ചിൻ സർവകലാശാല ബി- ടെക് അലുംനി അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഇരുവരും പങ്കെടുത്തത്. പ്രതിഷേധം ശക്തമായതോടെ സംഭവത്തിൽ പ്രതികരണവുമായി ബി-ടെക് അലുംനി അസോസിയേഷൻ രംഗത്തെത്തി.

ക്ഷണിക്കപ്പെടാതെ എത്തിയതാണ് ഇരുവരുമെന്നും പരിപാടി സംഘടിപ്പിച്ചിരുന്ന ഹാളിൽ തന്നെ മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതാണെന്നും അസോസിയേഷൻ പറഞ്ഞു. ബൂം ബൂം മുഴക്കിയായിരുന്നു അഫ്രീദിയെ സദസിലുണ്ടായിരുന്നവർ സ്വീകരിച്ചത്.

logo
Metro Vaartha
www.metrovaartha.com