പരുക്കേറ്റ് ശ്രീലങ്കൻ ക്യാപ്റ്റൻ ശനക പുറത്ത്; കരുണരത്നെ ടീമിൽ

പാക്കിസ്ഥാനെതിരായ രണ്ടാം മത്സരത്തിനിടെ ശനകയുടെ തുടയ്ക്കാണ് പരുക്കേറ്റത്.
ദസുന്‍ ശനക
ദസുന്‍ ശനക
Updated on

അഹമ്മദാബാദ്: ലോകകപ്പ് പോരാട്ടത്തിൽ രണ്ട് തുടര്‍ തോല്‍വികളുമായി നിൽക്കുന്ന ശ്രീലങ്കയ്ക്ക് വമ്പൻ തിരിച്ചടി. പരുക്കേറ്റ നായകന്‍ ദസുന്‍ ശനക പുറത്തായി. താരത്തിനു ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കില്ല. ശനകയുടെ പകരക്കാരനായി പേസ് ബൗളിങ് ഓള്‍ റൗണ്ടര്‍ ചമിക കരുണരത്‌നെയെ ടീമില്‍ ഉള്‍പ്പെടുത്തി.

വൈസ് ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസായിരിക്കും ഇനി ടീമിനെ നയിക്കുക. കരുണരത്‌നെയെ പകരക്കാരനാക്കാനുള്ള തീരുമാനത്തിനു ഐസിസി അംഗീകരം നല്‍കി.

മൂന്നാഴ്ചയില്‍ കൂടുതല്‍ വിശ്രമം ഡോക്റ്റര്‍മാര്‍ നിർദേശിച്ചതോടെയാണ് ക്യാപ്റ്റനു ലോകകപ്പ് നഷ്ടമായതെന്ന് ശ്രീലങ്കൻ മാനെജ്മെന്‍റ് വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com