

ശ്രേയസ് അയ്യർ, വിരാട് കോലി
ലഖ്നൗ: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ‍്യ മത്സരത്തിൽ സെഞ്ചുറി നേടിയതോടെ സ്റ്റാർ ബാറ്റർ വിരാട് കോലിയുടെ റെക്കോഡ് തകർത്ത് ഇന്ത‍്യൻ ക‍്യാപ്റ്റൻ ശ്രേയസ് അയ്യർ. ടി20യിൽ വിജയകരമായ റൺ ചേസിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ക‍്യാപ്റ്റനെന്ന കോലിയുടെ റെക്കോഡാണ് ശ്രേയസ് മറികടന്നത്.
2019 ഡിസംബറിൽ വെസ്റ്റ് ഇൻഡീസിനെതിരേ കോലി 94 റൺസ് അടിച്ചെടുത്ത് സ്വന്തം പേരിലേക്ക് എഴുതിചേർത്ത റെക്കോഡാണ് ഇപ്പോൾ ശ്രേയസ് തകർത്തിരിക്കുന്നത്. 42 പന്തിൽ നിന്നുമാണ് ശ്രേയസ് സെഞ്ചുറി തികച്ചത്. 10 ബൗണ്ടറിയും 6 സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ നിർണായക ബാറ്റിങ് പ്രകടനം.
മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ രോഹിത് ശർമയാണ് ഈ പട്ടികയിലെ മൂന്നാം സ്ഥാനക്കാരൻ. ബംഗ്ലാദേശിനെതിരേ 2019 നവംബറിൽ പുറത്താകാതെ 85 റൺസ് താരം നേടിയിട്ടുണ്ട്. ടി20 ക്രിക്കറ്റിലെ റൺ ചേസിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയിട്ടുള്ള ക‍്യാപ്റ്റൻ പാക്കിസ്ഥാൻ താരം ബാബർ അസമാണ്. 2021 ഏപ്രിൽ 14ന് ദക്ഷിണാഫ്രിക്കയ്ക്കെതിരേ 59 പന്തിൽ 122 റൺസാണ് താരം അടിച്ചുകൂട്ടിയത്.