

ശ്രേയസ് അയ്യർ
സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത‍്യൻ ടീം വൈസ് ക‍്യാപ്റ്റൻ ശ്രേയസ് അയ്യർ ആശുപത്രി വിട്ടു. താരത്തിന്‍റെ ആരോഗ‍്യനില തൃപ്തികരമെന്ന് ബിസിസിഐ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ശ്രേയസ് സിഡ്നിയിൽ തുടർന്നേക്കുമെന്നാണ് വിവരം.
വിമാനയാത്രയ്ക്ക് ഡോക്റ്റർഅനുമതി നൽകുമ്പോഴായിരിക്കും നാട്ടിലേക്ക് മടങ്ങുക. ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് കാരിയുടെ ക‍്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ശ്രേയസിന് പരുക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആന്തരിക രക്തസ്രാവത്തെത്തുടർന്ന് അത‍്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.