ഗില്ലിനും ദ്രാവിഡിനും ബിസിസിഐ പുരസ്കാരം

2026-ലെ ബിസിസിഐ വാർഷിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ശുഭ്മൻ ഗിൽ മികച്ച താരമായും രാഹുൽ ദ്രാവിഡ് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരത്തിനും അർഹനായി. കൂടുതൽ വിവരങ്ങൾ വായിക്കാം.
Shubman Gill BCCI Cricketer of the Year

ശുഭ്മൻ ഗിൽ, രാഹുൽ ദ്രാവിഡ്.

File photo

Updated on

ന്യൂഡൽഹി: ഇന്ത്യൻ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ബിസിസിഐയുടെ ഈ വർഷത്തെ മികച്ച ക്രിക്കറ്റ് താരമായി (Cricketer of the Year) തെരഞ്ഞെടുത്തു. മാർച്ച് 15-ന് ഡൽഹിയിൽ നടക്കുന്ന ബിസിസിഐയുടെ വാർഷിക പുരസ്കാര ചടങ്ങിൽ ഗിൽ പുരസ്കാരം ഏറ്റുവാങ്ങും.

കഴിഞ്ഞ മാസം ടി20 ലോകകപ്പ് കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചില്ലെങ്കിലും, മറ്റ് രണ്ട് ഫോർമാറ്റുകളിലും ഗിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. 2025-ൽ ഇംഗ്ലണ്ടിനെതിരായ എവേ പരമ്പരയിലെ 754 റൺസ് ഉൾപ്പെടെ ടെസ്റ്റിൽ 983 റൺസ് അദ്ദേഹം അടിച്ചുകൂട്ടി. 70-ന് മുകളിലായിരുന്നു അദ്ദേഹത്തിന്‍റെ ബാറ്റിങ് ശരാശരി. ചാമ്പ്യൻസ് ട്രോഫിയിലെ 188 റൺസ് ഉൾപ്പെടെ ഏകദിനത്തിൽ 490 റൺസും ഗിൽ സ്വന്തമാക്കി.

ഈ സീസണിൽ എല്ലാ ഫോർമാറ്റുകളിലുമായി ഏഴ് സെഞ്ചുറികളും മൂന്ന് അർദ്ധ സെഞ്ചുറികളും ഉൾപ്പെടെ 49 ശരാശരിയിൽ 1,764 റൺസാണ് ഗിൽ നേടിയത്. അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ മികച്ച ഫോമിലായിരുന്നില്ലെങ്കിലും ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി 50 ശരാശരിയിൽ 650 റൺസ് അദ്ദേഹം നേടിയിരുന്നു.

മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിനെ സി.കെ. നായിഡു ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം നൽകി ആദരിക്കും.

2024-ലെ ടി20 ലോകകപ്പ് വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചതുൾപ്പെടെ ഇന്ത്യൻ ക്രിക്കറ്റിന് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച അസോസിയേഷനുള്ള പുരസ്കാരം മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (MCA) സ്വന്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com