ഏഷ‍്യാ കപ്പിൽ ഇന്ത‍്യൻ ടീമിന്‍റെ വൈസ് ക‍്യാപ്റ്റനാകാൻ ശുഭ്മൻ ഗിൽ

നിലവിലെ ഇന്ത‍്യൻ ടെസ്റ്റ് ടീം ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ ഏഷ‍്യാ കപ്പിനുള്ള ഇന്ത‍്യൻ ടീമിൽ തിരിച്ചെത്തുമെന്ന് നേരത്തെ അഭ‍്യൂഹങ്ങളുണ്ടായിരുന്നു
reports says that shubman gill will become indian team vice captain in asia cup

ശുഭ്മൻ ഗിൽ

Updated on

ന‍്യൂഡൽഹി: ആൻഡേഴ്സൺ- ടെൻഡുൽക്കർ ട്രോഫി സമനിലയിൽ കലാശിച്ചതിനു പിന്നാലെ ഏഷ‍്യാ കപ്പിനു തയാറെടുക്കുകയാണ് ഇന്ത‍്യൻ ടീം. നിലവിലെ ഇന്ത‍്യൻ ടെസ്റ്റ് ടീം ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ ഏഷ‍്യാ കപ്പിനുള്ള ഇന്ത‍്യൻ ടീമിൽ തിരിച്ചെത്തുമെന്ന് നേരത്തെ അഭ‍്യൂഹങ്ങളുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ ഗിൽ ഏഷ‍്യാ കപ്പിൽ ടീമിന്‍റെ ഉപനായകനായേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഒരു ദേശീയ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കൂടാതെ ഏകദിന ടീമിന്‍റെ നായക സ്ഥാനം ഗിൽ ഏറ്റെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ രോഹിത്ത് ശർമ ഏകദിന ക്രിക്കറ്റ് മതിയാക്കിയതിനു ശേഷമാണോ അതോ അതിനു മുൻപ് ആയിരിക്കുമോയെന്ന കാര‍്യം റിപ്പോർട്ടിൽ വ‍്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ വർഷം ജൂലൈയിലാണ് ഗിൽ അവസാനമായി ടി20 മത്സരം കളിച്ചത്. കഴിഞ്ഞ ഐപിഎൽ സീസണിൽ 15 മത്സരങ്ങളിൽ നിന്നും 50 ശരാശരിയിൽ താരം 650 റൺസ് പുറത്തെടുത്തിരുന്നു. ക‍്യാപ്റ്റനെന്ന നിലയിൽ അന്ന് മികച്ച പ്രകടനമായിരുന്നു ഗിൽ പുറത്തെടുത്തത്.

ഇന്ത‍്യയുടെ ഇംഗ്ലണ്ട് പര‍്യടനത്തിനു മുന്നോടിയായി രോഹിത് ശർമ അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെയാണ് ടീമിന്‍റെ നായകസ്ഥാനം ഗില്ലിനെ തേടിയെത്തിയത്. ബിസിസിഐ ഏൽപ്പിച്ച ക‍്യാപ്റ്റൻ സ്ഥാനം അദ്ദേഹം മികച്ച രീതിയിൽ നിർവഹിക്കുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com