ലോർഡ്സ് ടെസ്റ്റിലെ ഗില്ലിന്‍റെ ജേഴ്സിക്ക് ലേലത്തിൽ ലഭിച്ചത് പൊന്നും വില

ഗില്ലിന്‍റെ ജേഴ്സിക്കു പുറമെ മറ്റ് ഇന്ത‍്യൻ താരങ്ങളുടെയും ഇംഗ്ലണ്ട് താരങ്ങളുടെയും ജേഴ്സികളും ലേലത്തിൽ വച്ചിരുന്നു
shubman gill jersey get highest price at charity auction

ശുഭ്മൻ ഗിൽ

Updated on

ലണ്ടൻ: ഇംഗ്ലണ്ട് പരമ്പരയിൽ ഇന്ത‍്യൻ ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ അണിഞ്ഞ ജേഴ്സിക്ക് ചാരിറ്റി ലേലത്തിൽ ലഭിച്ചത് വമ്പൻ തുക. 4,600 പൗണ്ട് അതായത് ഏകദേശേം 5.41 ലക്ഷം രൂപയാണ് ലോർഡ്സ് ടെസ്റ്റിൽ‌ ഗിൽ അണിഞ്ഞ ജേഴ്സിക്ക് ലഭിച്ചത്.

ലോർഡ്സിൽ എല്ലാ വർഷവും നടക്കാറുള്ള റൂത്ത് സ്ട്രോസ് ഫൗണ്ടേഷന്‍റെ 'റെഡ് ഫോർ റൂത്ത്' എന്ന ധനസമാഹരണ ക‍്യാംപെയ്നിന്‍റെ ഭാഗമായി സംഘടിപ്പിച്ച ലേലത്തിലാണ് ജേഴ്സിക്ക് റെക്കോഡ് തുക ലഭിച്ചത്.

ഗില്ലിന്‍റെ ജേഴ്സിക്കു പുറമെ മറ്റ് ഇന്ത‍്യൻ താരങ്ങളുടെയും ഇംഗ്ലണ്ട് താരങ്ങളുടെയും ജേഴ്സികളും ലേലത്തിൽ വച്ചിരുന്നു. ഇംഗ്ലണ്ടിൽ ജോ റൂട്ടിന്‍റെ ജേഴ്സിക്കാണ് ഉയർന്ന തുക ലഭിച്ചത്. 4.47 ലക്ഷം രൂപയ്ക്കാണ് താരത്തിന്‍റെ ജേഴ്സി വിറ്റുപോയത്. ഇംഗ്ലണ്ട് ക‍്യാപ്റ്റൻ ബെൻ സ്റ്റോക്സിന്‍റെ ജേഴ്സി 4 ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്.

അതേസമയം ഗില്ലിനെ കൂടാതെ മറ്റു ഇന്ത‍്യൻ താരങ്ങളായ രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരുടെ ജേഴ്സികൾ 4.94 ലക്ഷം രൂപയ്ക്കും കെ.എൽ. രാഹുലിന്‍റെ ജേഴ്സി 4.74 ലക്ഷം രൂപയ്ക്കുമാണ് ലേലത്തിൽ വിറ്റു പോയത്. ഇന്ത‍്യ, ഇംഗ്ലണ്ട് താരങ്ങൾ ലോർഡ്സ് ടെസ്റ്റിൽ ഉപയോഗിച്ച അലക്കാത്ത ജേഴ്സികൾ, തൊപ്പികൾ, ചിത്രങ്ങൾ, ബാറ്റുകൾ, ഹോസ്പിറ്റാലിറ്റി ടിക്കറ്റുകൾ ഉൾപ്പെടെയുള്ള വസ്തുക്കളായിരുന്നു ലേലത്തിൽ വച്ചിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com