

ശുഭ്മൻ ഗിൽ
ഗുവഹാത്തി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത‍്യൻ ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ഒരു ദേശീയ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തതെങ്കിലും ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഗില്ലിനു പകരം ഗുവഹാത്തിയിൽ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിൽ വൈസ് ക‍്യാപ്റ്റൻ ഋഷഭ് പന്തായിരിക്കും ടീമിനെ നയിക്കുക.
ഗിൽ കളിക്കില്ലെന്ന് ടീം മാനേജ്മെന്‍റ് വ‍്യക്തമാക്കിയതായാണ് വിവരം. ഒരാഴ്ചകൂടി താരത്തിന് വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്റ്റർമാർ നിർദേശിച്ചിരിക്കുന്നത്. ഗിൽ കളിച്ചില്ലെങ്കിൽ സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ എന്നിവർക്കായിരിക്കും ടീമിൽ ആദ‍്യ പരിഗണന. ആദ‍്യ ടെസ്റ്റിൽ 30 റൺസിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നതിനാൽ ഗുവഹാത്തിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് ഇന്ത‍്യക്ക് നിർണായകമാണ്. രണ്ടാം ടെസ്റ്റിൽ സമനില വഴങ്ങുകയോ തോൽവിയറിയുകയോ ചെയ്താൽ പരമ്പര നഷ്ടമാകും.