അസമിനു മുന്നിലും നാണംകെട്ട് കേരളം

മുംബൈയെ അട്ടിമറിച്ചെങ്കിലും, ആന്ധ്ര പ്രദേശിനോടു തോറ്റതോടെ കേരളത്തിന്‍റെ നോക്കൗട്ട് സാധ്യതകൾ അവസാനിച്ചിരുന്നു
അസമിനു മുന്നിലും നാണംകെട്ട് കേരളം | SMAT Kerala vs Assam

സഞ്ജു സാംസണിന്‍റെ അഭാവത്തിൽ 19 വയസുകാരൻ അഹമ്മദ് ഇമ്രാൻ കേരളത്തെ നയിച്ചു.

Updated on

ലഖ്നൗ: ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെ അഭാവത്തിൽ കൂടുതൽ ദുർബലമായ കേരളത്തിന്‍റെ ബാറ്റിങ് നിര അസമിനു മുന്നിൽ തകർന്നടിഞ്ഞു. സയീദ് മുഷ്താഖ് അലി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പ് എ മത്സരത്തിൽ കേരളം 19.4 ഓവറിൽ വെറും 101 റൺസിന് ഓൾഔട്ടായി. അസം ഏഴ് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി.‌ മുംബൈയെ അട്ടിമറിച്ചെങ്കിലും, ആന്ധ്ര പ്രദേശിനോടു തോറ്റതോടെ കേരളത്തിന്‍റെ നോക്കൗട്ട് സാധ്യതകൾ അവസാനിച്ചിരുന്നു.

ഇന്ത്യൻ ക്യാംപിലേക്കു പോയി സഞ്ജുവിന്‍റെ അഭാവത്തിൽ 19 വയസുകാരൻ അഹമ്മദ് ഇമ്രാനാണ് ഈ മത്സരത്തിൽ കേരളത്തെ നയിച്ചത്. രോഹൻ കുന്നുമ്മലിനൊപ്പം (23) ഓപ്പണറായിറങ്ങിയ ഇമ്രാന് അഞ്ച് റൺസേ നേടാനായുള്ളൂ. രോഹനെ കൂടാതെ കൃഷ്ണപ്രസാദ് (14), മുഹമ്മദ് അസറുദ്ദീൻ (11), എൻ.എം. ഷറഫുദ്ദീൻ (15) എന്നിവർ മാത്രമാണ് കേരള നിരയിൽ രണ്ടക്ക സ്കോർ നേടിയത്.‌

ക്യാപ്റ്റൻ റിയാൻ പരാഗ് ഇല്ലാതെയാണ് അസമും കളിക്കാനിറങ്ങിയത്. പേസ് ബൗളർ സാദക് ഹുസൈൻ അവർക്കായി നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ, 98 റൺസെടുക്കുന്നതിനിടെ അവരുടെ അസമിന്‍റെ അഞ്ച് വിക്കറ്റ് നഷ്ടമായിരുന്നെങ്കിലും, പ്രതിരോധിക്കാൻ ആവശ്യമായ സ്കോർ കേരളത്തിന്‍റെ സ്കോർ ബോർഡിൽ ഉണ്ടായിരുന്നില്ല. ഇൻഫോം പേസർ കെ.എം. ആസിഫ് രണ്ട് വിക്കറ്റ് കൂടി നേടി ഐപിഎൽ ലേലത്തിൽ തന്‍റെ സാധ്യത മെച്ചപ്പെടുത്തി. ഷറഫുദ്ദീനും അഖിൽ സ്കറിയക്കും അബ്ദുൾ ബാസിതിനും ഓരോ വിക്കറ്റ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com