സ്മൃതി മന്ഥന 3000 റൺസ് പിന്നിട്ടു

വനിതകളുടെ ട്വന്‍റി20 ക്രിക്കറ്റിൽ മൂവായിരം റൺസ് പിന്നിടുന്ന ആറാമത്തെ താരമാണ് ഇന്ത്യൻ ഓപ്പണർ
Smriti Mandhana
Smriti Mandhana
Updated on

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്‍റെ സ്റ്റാർ ഓപ്പണർ സ്മൃതി മന്ഥന 3000 ട്വന്‍റി20 റൺസ് പിന്നിട്ടു. ഓസ്ട്രേലിയന്‍ വനിതാ ടീമിനെതിരായ ആദ്യ ടി20യില്‍ അര്‍ധ സെഞ്ച്വറി നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിനിടെയാണ് വനിതാ ടി20യില്‍ 3000 റണ്‍സ് നേടുന്ന ആറാം താരമായി സ്മൃതി മാറിയത്.

ഓസ്ട്രേലിയക്കെതിരേ സ്മൃതി 54 റണ്‍സ് കണ്ടെത്തിയാണ് മടങ്ങിയത്. ഇന്നിങ്സിൽ രണ്ട് റൺസ് നേടിയപ്പോൾ തന്നെ സ്മൃതി നേട്ടം സ്വന്തമാക്കിയിരുന്നു. 122ാം ഇന്നിങ്സിലാണ് താരം നേട്ടം തൊട്ടത്. ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമായും സ്മൃതി മാറി. നേരത്തെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യന്‍ താരം. 122 മത്സരങ്ങളില്‍ നിന്നു സ്മൃതിയുടെ സമ്പാദ്യം 3052 റണ്‍സ്.

ന്യൂസിലന്‍ഡ് താരം സുസി ബെയ്റ്റാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 152 കളികളില്‍ നന്നു 4118 റണ്‍സാണ് താരം നേടിയത്. 132 കളിയില്‍ നിന്നു 3405 റണ്‍സുമായി ഓസീസ് താരം മെഗ് ലാന്നിങ് രണ്ടാമത്. വിന്‍ഡീസിന്‍റെ സ്റ്റെഫാനി ടെയ്‌ലര്‍ മൂന്നാമത്- 117 മത്സരങ്ങളില്‍ നിന്നു 3236 റണ്‍സ്. നാലാം സ്ഥാനത്ത് ഹര്‍മന്‍പ്രീത് കൗര്‍. അഞ്ചാം സ്ഥാനത്ത് 3107 റണ്‍സുമായി സോഫി ഡിവൈന്‍. 127 കളികളാണ് ന്യൂസിലന്‍ഡ് ബാറ്റര്‍ കളിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com