

സ്മൃതിമന്ഥന
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്‍റെ പുതിയ ക്യാപ്റ്റനായി സ്മൃതി മന്ഥനയെ നിയമിച്ചു. ഹർമൻപ്രീത് കൗർ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ബിസിസിഐ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്.
2013 മുതൽ ഇന്ത്യൻ ടീമിലെ സജീവ സാന്നിധ്യമാണ് മഹാരാഷ്ട്രക്കാരിയായ സ്മൃതി. അന്താരാഷ്ട്ര, ആഭ്യന്തര തല മത്സരങ്ങളിൽ ക്യാപ്റ്റനായി പരിചയവുമുണ്ട് ഈ 30കാരിക്ക്. 18 ടി20 മത്സരങ്ങളിലും നാല് ഏകദിനങ്ങളിലും സ്മൃതി ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനം വഹിച്ചിരുന്നു.
വൈസ് ക്യാപ്റ്റനായിരുന്ന സ്മൃതി ഹർമൻപ്രീത് സ്ഥാനമൊഴിഞ്ഞതോടെ ക്യാപ്റ്റനാകുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് രണ്ട് തവണ സ്മൃതി കിരീടം നേടിക്കൊടുത്തിട്ടുണ്ട്.