15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

15 സെഞ്ചുറികൾ നേടുന്ന ഏഷ‍്യയിൽ നിന്നുള്ള ആദ‍്യ വനിതാ താരം
smriti mandhana new record in cricket

സ്മൃതി മന്ദാന

Updated on

ലഖ്നൗ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ചുറി നേടിയതോടെ റെക്കോഡ് നേടി ഇന്ത‍്യൻ താരം സ്മൃതി മന്ദാന. അന്താരാഷ്ട്ര ക്രിക്കറ്റിൽ 15 സെഞ്ചുറികൾ നേടുന്ന ഏഷ‍്യയിൽ നിന്നുള്ള ആദ‍്യ വനിതാ താരമെന്ന റെക്കോഡാണ് സ്മൃതി സ്വന്തം പേരിലേക്ക് ചേർത്തത്. 91 പന്തിൽ നിന്നും 14 ബൗണ്ടറിയും നാലു സിക്സറും ഉൾപ്പെടെ 117 റൺസ് അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്.

മത്സരത്തിൽ 102 റൺസിനാണ് ഇന്ത‍്യ ജയിച്ചത്. നിശ്ചിത 50 ഓവറിൽ ഇന്ത‍്യ ഉയർത്തിയ 293 റൺസ് വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ഓസീസിന് 40.5 ഓവറിൽ 190 റൺസ് നേടാനെ സാധിച്ചുള്ളൂ. ഏകദിനത്തിലെ 12 സെഞ്ചുറിക്കു പുറമെ ടെസ്റ്റിൽ രണ്ടും ടി20യിൽ ഒരു സെഞ്ചുറിയും സ്മൃതിക്കുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com