സ്മൃതി - പലാഷ് വിവാഹം മുടങ്ങി? സോഷ്യൽ മീഡിയയിൽ ചർച്ചയായി ചാറ്റും സ്ക്രീൻ ഷോട്ടും

നവംബർ 23 നാണ് സ്മൃതി - പലാഷ് വിവാഹം നിശ്ചയിച്ചിരുന്നത്
smriti mandhana palash muchhal marriage

സ്മൃതി - പലാഷ് വിവാഹം മുടങ്ങി? സോഷ്യൽ മീഡിയയിൽ ചർച്ചയായി ചാറ്റും സ്ക്രീൻ ഷോട്ടും

Updated on

അടുത്തിടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ ഒരു വിവാഹ വാർ‌ത്തയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയുടെയും സംഗീത സംവിധായകൻ പലാഷ് മുച്ചലിന്‍റെയും. അഭ്യൂഹങ്ങൾ നിലനിൽക്കെ ദിവസങ്ങൾക്ക് മുൻപേ ഇരുവരും പ്രണയും വെളിപ്പെടുത്തുകയും വിവാഹ വിശേഷം അറിയിക്കുകയും ചെയ്തിരുന്നു.

നവംബർ 23 നാണ് സ്മൃതി - പലാഷ് വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ സമൃതിയുടെ അച്ഛന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് വിവാഹം മാറ്റിവയ്ക്കുകയായിരുന്നെന്നാണ് പുറത്തു വന്ന വിവരം. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പ്രെപ്പോസൽ വീഡിയയുമടക്കം സ്മൃതി തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും ഡിലീറ്റ് ചെയ്തിരുന്നു. ഇത് പിന്നാലെ നിരവധി അഭ്യൂഹങ്ങളും ഉയർന്നു.

ഇതിനിടെയാണ് പുറത്തു വന്ന വിവാദ ചാറ്റുകൾ അഭ്യൂഹങ്ങളുടെ വ്യാപ്തി വർധിപ്പിച്ചു. പലാഷ് നടത്തിയ ഈ ചാറ്റുകളാണ് വിവാഹം മുടങ്ങാൻ കാരണമായതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സ്ഥിരീകരിക്കാത്ത വിവരം. മേരി ഡി കോസ്റ്റ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത ചാറ്റിന്‍റെ സ്ക്രീൻഷോട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. പലാഷ് മുച്ചല്ലിന്‍റെ യുവതിയുമായുള്ള ചാറ്റുകളാണ് യുവതി പങ്കുവച്ചത്.

മാത്രമല്ല, സോഷ്യൽ മീഡിയയിൽ പരസ്പരം ഇരുവരും അൺഫോളോ ചെയ്തെന്ന വാർത്തയും പുറത്തു വന്നിരുന്നു. എന്നാൽ അത് തെറ്റാണ്. ഇപ്പോഴും ഇരുവരും പരസ്പരം ഫോളോ ചെയ്യുന്നുണ്ട്. എന്നാൽ മറ്റ് കാര്യങ്ങളെല്ലാം ഇതുവരെ സ്ഥിരീകരിക്കാത്തതാണ്. ഇരുവരും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com