വിവാഹവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്ത് സ്മൃതി മന്ഥന

ഇന്ത്യൻ ടീമിലെ സഹതാരങ്ങളായ ജെമീമ റോഡ്രിഗസ്, ശ്രേയങ്ക പട്ടീൽ എന്നിവരും സ്മൃതിയുടെ വിവാഹവുമായ ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ട്
smriti mandhana remove wedding related posts on social media

വിവാഹവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്ത് സ്മൃതി മന്ഥന

Updated on

സാംഗ്ലി: വിവാഹചടങ്ങുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പോസ്റ്റുകളെല്ലാം നീക്കം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥന. അച്ഛൻ ശ്രീനിവാസ് മന്ദാന ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും പ്രതിശ്രുത വരൻ പലാശ് മുഛലിനെ വൈറൽ അണുബാധയെ തുടർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് പോസ്റ്റുകളെല്ലാം സ്മൃതി നീക്കം ചെയ്തത്.

പലാശ് മുഛൽ തന്നെ പ്രെപ്പോസ് ചെയ്യുന്ന വീഡിയോയും നീക്കം ചെയ്തതിൽ ഉൾപ്പെടുന്നു. മാത്രമല്ല, ഇന്ത്യൻ ടീമിലെ സഹതാരങ്ങളും സ്മൃതിയുടെ അടുത്ത സുഹൃത്തുക്കളുമായ ജെമീമ റോഡ്രിഗസ്, ശ്രേയങ്ക പട്ടീൽ എന്നിവരും സ്മൃതിയുടെ വിവാഹവുമായ ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ട്.

ഞായറാഴ്ചയായിരുന്നു (nov 23) സ്മൃതിയും സംഗീത സംവിധായകൻ പലാശ് മുഛലുമായുള്ള വിവാഹം. ഇതുമായി ബന്ധപ്പെട്ട് പ്രൊപ്പോസൽ വീഡിയോയ്ക്ക് പിന്നാലെ ഹൽദി, മെഹന്ദി, സംഗീത് തുടങ്ങി നിരവധി ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് വിവാഹ ദിവസമായ ഞായറാഴ്ചയാണ് അചഛൻ ശ്രീനിവാസ് മന്ദാനയുടെ ആരോഗ്യ സ്ഥിതി വഷളായത്. നിലവിൽ അദ്ദേശത്തിന്‍റെ സ്ഥിതി മെച്ചപ്പെട്ടു വരുന്നതായാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com