

ടെംബ ബവുമ
ന‍്യൂഡൽഹി: ഇന്ത‍്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ‍്യാപിച്ചു. 15 അംഗ ടീമിനെ ടെംബ ബവുമ നയിക്കും. നവംബർ 14ന് കോൽക്കത്തയിലെ ഈഡൻ ഗാർഡനിലാണ് ദക്ഷിണാഫ്രിക്കയും ഇന്ത‍്യയും തമ്മിലുള്ള പരമ്പരയിലെ ആദ‍്യ മത്സരം. നേരത്തെ പരുക്കു മൂലം ബവുമയ്ക്ക് പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു. ഓസ്ട്രേലിയക്കെതിരേ ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് ഫൈനലിലാണ് ബവുമ അവസാനമായി കളിച്ചത്.
സ്പിന്നർമാരെ തുണയ്ക്കുന്ന ഇന്ത‍്യൻ പിച്ചുകളിൽ കേശവ് മഹാരാജ്, സെനുരൻ മുത്തുസ്വാമി എന്നിവർ ഉൾപ്പെടുന്ന സംഘമായിട്ടാണ് ഇത്തവണ ദക്ഷിണാഫ്രിക്ക ഇന്ത‍്യക്കെതിരേ കളിത്തിലിറങ്ങുന്നത്.
ദക്ഷിണാഫ്രിക്കൻ ടീം: ടെംബ ബവുമ (ക‍്യാപ്റ്റൻ), ഐഡൻ മാർക്രം, കോർബിൻ ബോഷ്, ഡിവാൾഡ് ബ്രീവിസ്, ടോണി ഡി സോർസി, സുബൈർ ഹംസ, സൈമൺ ഹാർമർ, മാർക്കോ യാൻസൻ, കേശവ് മഹാരാജ്, വിയാൻ മുൾഡർ, സെനുരൻ മുത്തുസ്വാമി, കാഗിസോ റബാഡ, റ‍്യാൻ റിക്കിൾടൺ, ട്രിസ്റ്റൻ സ്റ്റബ്സ്, കൈൽ വെരെയ്ൻ