രണ്ടാം സൂപ്പർ ഓവറിൽ അഫ്ഗാനിസ്ഥാനെ വീഴ്ത്തി പ്രോട്ടീസ്

24 റൺസായിരുന്നു രണ്ടാം സൂപ്പർ ഓവറിൽ അഫ്ഗാനിസ്ഥാന് വേണ്ടിയിരുന്നത്
south africa vs afganistan t20 world cup match updates

മത്സരത്തിൽ നിന്ന്

Updated on

അഹമ്മദാബാദ്: അഫ്ഗാനിസ്ഥാനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. രണ്ടാം സൂപ്പർ ഓവറിലാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ആദ‍്യ സൂപ്പർ ഓവറിലെ സ്കോർ ഒപ്പത്തിനൊപ്പമായതോടെയാണ് മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. 24 റൺസായിരുന്നു രണ്ടാം സൂപ്പർ ഓവറിൽ അഫ്ഗാനിസ്ഥാന് വേണ്ടിയിരുന്നത്.

വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് കേശവ് മഹാരാജ് എറിഞ്ഞ രണ്ടാം പന്തിൽ തന്നെ മുഹമ്മദ് നബിയെ നഷ്ടമായി. പിന്നാലെയെത്തിയ റഹ്മാനുള്ള ഗുർബാസ് മൂന്നു സിക്സർ‌ തുടരെ തുടരെ പറത്തിയെങ്കിലും അവസാന പന്തിൽ കേശവ് മഹാരാജ് വിക്കറ്റ് വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക വിജയം കണ്ടു.

ആദ‍്യ സൂപ്പർ ഓവറിൽ ആദ‍്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 17 റൺസ് ലുങ്കി എൻഗിഡിയുടെ ഓവറിൽ നിന്നും അടിച്ചെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തിരിച്ചടി നൽകിയെങ്കിലും വിജയലക്ഷ‍്യം മറികടക്കാനായില്ല. ഇതോടെയാണ് വീണ്ടും സൂപ്പർ ഓവറിലേക്ക് നീങ്ങിയത്.

നേരത്തെ നിശ്ചിത 20 ഓവറിൽ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ ഉയർത്തിയ 188 റൺസ് വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ അഫ്ഗാനിസ്ഥാൻ 187 റൺസ് അടിച്ചെടുത്തിരുന്നു.

42 പന്തിൽ 7 സിക്സും 4 ബൗണ്ടറിയും അടക്കം 84 റൺസെടുത്ത ഓപ്പണിങ് ബാറ്റർ റഹ്മാനുള്ള ഗുർബാസാണ് അഫ്ഗാനിസ്ഥാന്‍റെ ടോപ് സ്കോറർ.

റഹ്മാനുള്ളയ്ക്ക് പുറമെ മറ്റു അഫ്ഗാനിസ്ഥാൻ താരങ്ങൾ നിരാശപ്പെടുത്തി. ഗുൽബദിൻ നയിബും സേദിഖുള്ള അടലും പൂജ‍്യത്തിന് പുറത്തായപ്പോൾ ഇബ്രാഹിം സദ്രാൻ 12 റൺസും ഡാർവിഷ് റസൂലി 15 റൺസും നേടി പുറത്തായി. അസ്മത്തുള്ള ഒമർസായ് (17 പന്തിൽ 22) മിന്നൽ പ്രകടനം പുറത്തെടുത്തുവെങ്കിലും ദക്ഷിണാഫ്രിക്കൻ ബൗളിങ് നിരയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എൻഗിഡി മൂന്നും കാഗിസോ റബാഡ, കേശവ് മഹാരാജ്, ജോർജ് ലിൻഡേ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ അഫ്ഗാനിസ്ഥാന് മികച്ച തുടക്കമാണ് റഹ്മാനുള്ള ഗുർബാസ് സമ്മാനിച്ചത്. ഇബ്രാഹിം സദ്രാനെ കാഴ്ചക്കാരനാക്കി നിർത്തി അഹമ്മദാദിൽ റഹ്മാനുള്ള നിറഞ്ഞാടി. ഒന്നാം വിക്കറ്റിൽ 51 റൺസ് സ്കോർ ചേർത്തതിനു പിന്നാലെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. ഇബ്രാഹിം സദ്രാന്‍റെ വിക്കറ്റാണ് ടീമിന് ആദ‍്യം നഷ്ടമായത്.

പിന്നാലെയെത്തിയ ഗുൽബദിൻ നയിബും സേദിഖുള്ള അടലും ഉടനെ തന്നെ പുറത്തായതോടെ അഫ്ഗാനിസ്ഥാൻ പതറിയെങ്കിലും നാലാം വിക്കറ്റിൽ റഹ്മാനുള്ള- റസൂലി സഖ‍്യം ചേർത്ത 50 റൺസ് കൂട്ടുകെട്ട് ടീമിന് ആശ്വാസമേകി.

എന്നാൽ ടീം സ്കോർ 121ൽ എത്തിയപ്പോൾ റഹ്മാനുള്ളയെ കേശവ് മഹാരാജും ഡാർവിഷ് റസൂലി റണ്ണൗട്ടായതും ടീമിന് തിരിച്ചടിയായി. പിന്നീട് എത്തിയവരിൽ ക‍്യാപ്റ്റൻ റാഷിദ് ഖാനും അസ്മത്തുള്ള ഒമർസായും മാത്രമാണ് അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. എന്നാൽ ഈ പ്രകടനം ടീമിനെ വിജയത്തിലെത്താൻ സഹായിച്ചില്ല. അവസാന ഓവറിലെ അവസാന പന്തിലാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com