ദക്ഷിണ മേഖല ദുലീപ് ട്രോഫി ചാംപ്യൻമാർ

സ്കോർ: ദക്ഷിണ മേഖല - 213, 230; പശ്ചിമ മേഖല - 146, 222
ദക്ഷിണ മേഖലാ ടീമംഗങ്ങൾ ദുലീപ് ട്രോഫിയുമായി.
ദക്ഷിണ മേഖലാ ടീമംഗങ്ങൾ ദുലീപ് ട്രോഫിയുമായി.
Updated on

ബംഗളൂരു: ദുലീഫ് ട്രോഫി ഫൈനലിൽ പശ്ചിമ മേഖലയ്‌ക്കെതിരേ ദക്ഷിണ മേഖലയ്ക്ക് 75 റൺസ് വിജയം. 298 റൺസ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്സിൽ ബാറ്റ് ചെയ്ത പശ്ചിമ മേഖല 222 റൺസിന് ഓൾഔട്ടാകുകയായിരുന്നു.

പൃഥ്വി ഷാ, ചേതേശ്വർ പൂജാര, സൂര്യകുമാർ യാദവ്, സർഫറാസ് എന്നിവരടങ്ങിയ ശക്തമായ ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത് നാല് വിക്കറ്റ് വീതം നേടിയ വാസുകി കൗശിക്, ആർ. സായ് കിഷോർ എന്നിവരാണ്.

95 റൺസെടുത്ത ഓപ്പണർ പ്രിയങ്ക് പഞ്ചലാണ് പശ്ചിമ മേഖലയുടെ ടോപ് സ്കോറർ. ആദ്യ ഇന്നിങ്സിൽ പൃഥ്വി ഷാ (65) മാത്രമാണ് അർധ സെഞ്ചുറി നേടിയത്.

രണ്ടിന്നിങ്സിലായി എട്ട് വിക്കറ്റ് നേടിയ കർണാടക പേസ് ബൗളർ വിദ്വത് കവരപ്പയാണ് പ്ലെയർ ഓഫ് ദ മാച്ച്. ഇതിൽ ഏഴ് വിക്കറ്റും ആദ്യ ഇന്നിങ്സിലായിരുന്നു. ടൂർണമെന്‍റിലാകെ 15 വിക്കറ്റ് നേടിയ വിദ്വത് തന്നെയാണ് പ്ലെയർ ഓഫ് ദ സീരീസും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com