വനിതാ ലോകകപ്പ് താരവുമായി ലിപ്പ് ലോക്ക്: അസോസിയേഷൻ പ്രസിഡന്‍റ് മാപ്പ് പറഞ്ഞു

സ്പെയിൻ ലോകകപ്പ് നേടിയ ശേഷം മെഡൽ ദാനച്ചടങ്ങിനിടെയായിരുന്നു വിവാദമായ പരസ്യ ചുംബനം
മെഡൽദാനച്ചടങ്ങിനിടെ ജെന്നി ഹെർമോസയെ ആലിംഗനം ചെയ്യുന്ന സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ലൂയി റുബിയാൽസ്. ഇതിനു ശേഷമായിരുന്നു വിവാദ ചുംബനം.
മെഡൽദാനച്ചടങ്ങിനിടെ ജെന്നി ഹെർമോസയെ ആലിംഗനം ചെയ്യുന്ന സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ലൂയി റുബിയാൽസ്. ഇതിനു ശേഷമായിരുന്നു വിവാദ ചുംബനം.

മാഡ്രിഡ്: ഫിഫ വനിതാ ലോകകപ്പ് ജേതാക്കളായ സ്പാനിഷ് ടീമിന് മെഡൽ നൽകുന്ന ചടങ്ങിനിടെ ടീമംഗം ജെന്നി ഹെർമോസയുടെ ചുണ്ടിൽ ചുംബിച്ചതിന് ദേശീയ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ലൂയി റുബിയാൽസ് മാപ്പ് പറഞ്ഞു.

സ്ത്രീ വിവേചനത്തെ അതിജീവിക്കാൻ ചരിത്രപരമായ പോരാട്ടങ്ങൾ നടത്തിയ ഒരു കായിക ഇനത്തോടു ചെയ്ത അവഹേളനമായാണ് റുബിയാൽസിന്‍റെ പ്രവൃത്തി വ്യാഖ്യാനിക്കപ്പെട്ടത്. സ്പാനിഷ് സർക്കാരും വേൾഡ് പ്ലെയേഴ്സ് യൂണിയനും ഇയാളുടെ ചെയ്തിയെ അപലപിച്ചിരുന്നു.

വിവിധ രാജ്യങ്ങളിലെ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് റുബിയാൽസിന്‍റെ അതിക്രമം വലിയ തോതിൽ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയത്.

ലോകകപ്പ് ജയിച്ചതിന്‍റെ ആവേശത്തിൽ, പരസ്പര സമ്മതത്തോടെ പെട്ടെന്നുണ്ടായ ഒരു പ്രവൃത്തി മാത്രമായിരുന്നു അതെന്ന് ജെന്നി പറഞ്ഞെന്ന് അവകാശപ്പെട്ടാണ് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ ആദ്യം ന്യായീകരിക്കാൻ ശ്രമിച്ചത്.

ചടങ്ങിനിടെ സ്പാനിഷ് രാജ്ഞി ലെറ്റിസിയയെ കെട്ടിപ്പിടിക്കുന്ന ലൂയി റുബിയാൽസ്. ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ സമീപം.
ചടങ്ങിനിടെ സ്പാനിഷ് രാജ്ഞി ലെറ്റിസിയയെ കെട്ടിപ്പിടിക്കുന്ന ലൂയി റുബിയാൽസ്. ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ സമീപം.

ഡ്രസിങ് റൂമിൽ വച്ച് ചുംബന രംഗം ഫോണിൽ കണ്ട് കളിക്കാർ ആരവം മുഴക്കുന്നതിന്‍റെ വീഡിയോ ദൃശ്യവും പുറത്തുവന്നിരുന്നു. എന്നാൽ, വിവാദം ശക്തമായതോടെ റുബിയാൽസ് മാപ്പ് പറയാൻ തയാറാകുകയായിരുന്നു.

മെഡൽ ദാനച്ചടങ്ങിനിടെ പല വനിതാ താരങ്ങളെയും ആലിംഗനം ചെയ്ത റുബിയാൽ, സ്പാനിഷ് രാജ്ഞി ലെറ്റിസിയയെയും കെട്ടിപ്പിടിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com