
വി. അബ്ദുറഹിമാൻ
തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലേക്ക് ക്ഷണിക്കാനെന്ന പേരിൽ സ്പോർട്സ് മന്ത്രി വി. അബ്ദുറഹിമാൻ നടത്തിയ സ്പെയിൻ സന്ദർശനത്തിന് സർക്കാരിന് ചെലവായത് 13 ലക്ഷം രൂപ. മന്ത്രിയോടൊപ്പം കായിക വകുപ്പ് സെക്രട്ടറി, കായിക യുവജനകാര‍്യ ഡയറക്റ്റർ എന്നിവരും സ്പെയിൻ സന്ദർശിച്ചിരുന്നു.
സെപ്റ്റംബറിൽ നടത്തിയ യാത്രയ്ക്കാണ് 13 ലക്ഷം രൂപ ചെലവായത്. മെസിയെ കൊണ്ടുവരാൻ ഒരു രൂപ പോലും ചെലവില്ലെന്നായിരുന്നു നേരത്തെ മന്ത്രി പറഞ്ഞിരുന്നത്.
മെസിയോ അർജന്‍റീന ടീം അധികൃതരോ സ്പെയ്നിൽ ഇല്ലാത്ത സമയത്ത് അവിടേക്കു യാത്ര നടത്തിയതെന്തിനെന്നും ചോദ്യം ഉയരുന്നു.