നാട്ടിൽ തോറ്റ് ബ്ലാസ്റ്റേഴ്സ്

ബ്ലാസ്റ്റേഴ്സ് 2, ഈസ്റ്റ് ബംഗാൾ 4
ബ്ലാസ്റ്റേഴ്സ് 2, ഈസ്റ്റ് ബംഗാൾ 4
ബ്ലാസ്റ്റേഴ്സ് 2, ഈസ്റ്റ് ബംഗാൾ 4

കൊച്ചി തോല്‍വി മാത്രമല്ല, ഇരട്ട ചുവപ്പുകാര്‍ഡും വാങ്ങി സ്വന്തം തട്ടകത്തിലെ അവസാന ലീഗ് മത്സരത്തില്‍ നാണംകെട്ട് കേരള ബബ്ലാസ്റ്റേഴ്‌സ്. രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കൊച്ചിയില്‍ തോല്‍പ്പിച്ചു. ഒരിക്കല്‍ക്കൂടി ഒരു ഗോളിന്‍റെ ലീഡ് നേടിയ ശേഷം 2-4ന് ഈസ്റ്റ് ബംഗാളിനോട് തോറ്റു കേരള ബ്ലാസ്‌റ്റേഴ്‌സ്. 23-ാം മിനിറ്റില്‍ലിത്വാനിയന്‍ താരം ഫെഡര്‍ സെര്‍ണിച്ചിലൂടെ ബ്ലാസ്റ്റേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്. മലയാളി താരം കെ എല്‍ രാഹുലിന്‍റെ പാസില്‍ ഈസ്റ്റ് ബംഗാളിന്‍റെ ഡിഫന്‍സിലെ പിഴവ് മുതലെടുത്താണ് സെര്‍ണിച്ച് ഗോള്‍ സ്‌കോര്‍ ചെയ്തത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി താരം സ്വന്തമാക്കുന്ന രണ്ടാം ഗോളാണിത്.എന്നാല്‍, 45-ാം മിനിറ്റില്‍ ജീക്‌സണ്‍ സിങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ബ്ലാസ്റ്റേഴ്‌സിനു വീഴ്ചയായി. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ കരണ്‍ജിത് സിങ്ങിന് പെനാല്‍റ്റി വഴങ്ങേണ്ടി വന്നു.

പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹോള്‍ ക്രെസ്പോ ഈസ്റ്റ് ബെംഗാളിനെ ഒപ്പമെത്തിച്ചു.ആദ്യപകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ചുപിരിഞ്ഞു.രണ്ടാം പകുതിയില്‍ 10 പേരുമായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്‌സിനെതിരേ ഈസ്റ്റ് ബംഗാള്‍ കളം നിറഞ്ഞു. ഇതിനു ഫലമെന്നോണം 71-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന് വീണ്ടും പെനാല്‍റ്റി. ഇത്തവണയും ഗോള്‍ നേടിയത് ക്രെസ്‌പോ തന്നെ. പിന്നീട് കളി പപരുക്കനാവുകയായിരുന്നു. ഇതിനു ഫലമെന്നോണം 74-ാം മിനിറ്റില്‍ നവോച്ച സിങ്ങും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക്.

ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതു പേരായി ചുരുങ്ങി. അവസരം മുതലാക്കി കുതിച്ച ബംഗാള്‍ ടീം 82-ാം മിനിറ്റില്‍ മഹേഷ് സിങ്ങിലടെ രണ്ട് ഗോള്‍ ലീഡെടുത്തു. എങ്കിലും സമനില നേട്ടത്തിനായി ഉശിരോടെ പോരാടിയ ബ്ലാസ്‌റ്റേഴ്‌സിന് ഒരു ഗോള്‍ സമ്മാനിച്ച് 84-ാം മിനിറ്റില്‍ സെല്‍ഫ് ഗോള്‍. ഈസ്റ്റ് ബംഗാള്‍ താരം ഹിജാസി മെഹറായിരുന്നു സ്‌കോറര്‍. ഇതോടെ സ്‌കോര്‍ 3-2.

സമനിലയെങ്കിലും നേടാനായി ബ്ലാസ്‌റ്റേഴ്‌സ് പൊരുതിയെങ്കിലും മഹേഷ് സിങ് വീണ്ടും ഗോളടിച്ച് ബ്ലാസ്‌റ്റേഴ്‌സിന് വലിയ തോല്‍വി സമ്മമാനിച്ചു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഒഡീഷ എഫ്സി പഞ്ചാബ് എഫ്സിയെ പരാജയപ്പെടുത്തിയതോടെ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പഞ്ചാബ് എഫ്സിയുടെ പരാജയം.

ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ആറ് ടീമുകളില്‍ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു.20 മത്സരങ്ങളില്‍ നിന്ന് 39 പോയിന്‍റുള്ള ഒഡീഷ പോയിന്‍റ് ടേബിളില്‍ രണ്ടാമതാണ്. 21 പോയിന്‍റുമായി എട്ടാമതുള്ള പഞ്ചാബ് പരാജയം വഴങ്ങിയതാണ് ബ്ലാസ്റ്റേഴ്സിന് തുണയായത്. ആദ്യ ആറ് സ്ഥാനക്കാര്‍ക്കാണ് നോക്കൗട്ട് പ്രവേശനം. നിലവില്‍ 21 മത്സരങ്ങളില്‍ 30 പോയിന്‍റുമായി അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് പിറകിലുള്ള ആര്‍ക്കും ഇനി 30ന് മുകളില്‍ പോയിന്‍റ് നേടാനാവില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com