എസ്. ശ്രീശാന്ത് അമേരിക്കൻ പ്രീമിയർ ലീഗിൽ കളിക്കും

എപിഎല്ലിലെ ഏഴു ടീമുകളിൽ ഇന്ത്യൻസിനു വേണ്ടിയാണ് ശ്രീശാന്തും സ്റ്റ്യുവർട്ട് ബിന്നിയും കരാറായിരിക്കുന്നത്
എസ്. ശ്രീശാന്ത്
എസ്. ശ്രീശാന്ത്
Updated on

ഹൂസ്റ്റൺ: മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ എസ്. ശ്രീശാന്തും ഓൾറൗണ്ടർ സ്റ്റ്യുവർട്ട് ബിന്നിയും അമേരിക്കൻ പ്രീമിയർ ലീഗ് (എപിഎൽ) ടി20 ടൂർണമെന്‍റിൽ കളിക്കും. യുഎസിലെ ഹൂസ്റ്റണിൽഡിസംബർ 19 മുതൽ 31 വരെയാണ് ടൂർണമെന്‍റ്.

ശ്രീശാന്തും ബിന്നിയും സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനാൽ വിദേശ ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കുന്നതിനു തടസമില്ല. ഐസിസി അംഗീകാരത്തോടെ നടത്തുന്ന എപിഎഎല്ലിൽ ഏഴു ടീമുകളിലായി 40 അന്താരാഷ്‌ട്ര താരങ്ങൾ അണിനിരക്കുന്നുണ്ട്.

അമേരിക്കൻസ്, ഇന്ത്യൻസ്, പാക്സ്, വിൻഡീസ്, ബംഗാളീസ്, ഓസീസ്, ഇംഗ്ലിഷ് എന്നിങ്ങനെയാണ് ഏഴു ടീമുകളെ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യൻസ് ടീമിലാണ് ശ്രീശാന്തും ബിന്നിയും.

ഇന്ത്യക്കു പുറത്തുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റ് സമ്പ്രദായം തനിക്കു പുതിയതാണെന്നും, അതിന്‍റെ ആവേശത്തിലാണെന്നും ശ്രീശാന്തിന്‍റെ പ്രതികരണം. നാൽപ്പതുകാരനായ ശ്രീശാന്ത് കഴിഞ്ഞ വർഷമാണ് ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com