
ന്യൂഡല്‍ഹി: ലോകകപ്പില്‍നിന്ന് ശ്രീലങ്ക പുറത്ത്. നിർണായക മത്സരത്തിൽ ബംഗ്ലാദേശ് മൂന്നു വിക്കറ്റിന് വിജയിച്ചു. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 49.3 ഓവറില്‍ 279 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 41.1 ഓവറിൽ ലക്ഷ്യം കണ്ടു. തുടക്കത്തില രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും നയിമുള് ഹുസൈനും (101 പന്തില്‍ 90)ഷാക്കിബ് അല്‍ ഹസനും (65 പന്തില്‍ 82) ചേര്‍ന്നുള്ള കൂട്ടുകെട്ട് ബംഗ്ലാദേശിനെ വിജയത്തിനടുത്തെത്തിച്ചു. ലങ്കയ്ക്കായി മധുശങ്ക മൂന്നു വിക്കറ്റ് നേടി. ചരിത് അസലങ്കയുടെ സെഞ്ചുറിയാണ് ശ്രീലങ്കയ്ക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ കുശാല്‍ പെരേരയെ (4) നഷ്ടമായി. നാലാമനായി വന്ന സദീര സമരവിക്രമ മികച്ച രീതിയില്‍ ബാറ്റുചെയ്യാന്‍ തുടങ്ങിയതോടെ ശ്രീലങ്കന്‍ ഇന്നിങ്സിന് ജീവന് വെച്ചു.
36 പന്തില്‍ 41 റണ്‍സെടുത്ത നിസങ്കയെ തന്‍സിം പുറത്താക്കി. 105 പന്തില്‍ നിന്ന് ആറ് ഫോറിന്റെയും അഞ്ച് സിക്സിന്റെയും സഹായത്തോടെ 108 റണ്‍സെടുത്താണ് അസലങ്ക ക്രീസ് വിട്ടത്. ബംഗ്ലാദേശിനായി തന്‍സിം മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷൊറീഫുള്‍ ഇസ്ലാമും ഷാക്കിബ് അല്‍ ഹസ്സനും രണ്ട് വിക്കറ്റ് വീതം നേടി.
മെഹ്ദി ഹസ്സന് ഒരു വിക്കറ്റ് സ്വന്തമാക്കി.