ഒമാനെ തല്ലിത്തകർത്ത് ശ്രീലങ്ക

ടി20 ലോകകപ്പിൽ ഒമാനെതിരേ ശ്രീലങ്കയ്ക്ക് പടുകൂറ്റൻ വിജയം
sri lanka vs oman t20 world cup

ഒമാനെതിരേ അർധ സെഞ്ചുറി നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ദാസുൻ ശനക.

Updated on

പല്ലെകെലെ: ടി20 ലോകകപ്പിൽ ഒമാനെതിരേ 105 റൺസിന്‍റെ കൂറ്റൻ ജയവുമായി കരുത്തറിയിച്ച് ശ്രീലങ്ക. ടോസ് നേടിയ ശ്രീലങ്കയെ ബാറ്റിങ്ങിനു ക്ഷണിച്ച ഒമാൻ ക്യാപ്റ്റൻ ജതീന്ദർ സിങ്ങിന്‍റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു പവർപ്ലേ. എന്നാൽ, 42/2 എന്ന നിലയിൽ നിന്ന് 20 ഓവറിൽ 225/5 എന്ന നിലയിലേക്ക് ലങ്കൻ സ്കോർ കുതിച്ചുയർന്നു. ഒമാന്‍റെ മറുപടി മറുപടി 20 ഓവറിൽ 120/9 എന്ന നിലയിൽ ചുരുങ്ങി.

ഓപ്പണർമാരായ പാഥും നിശങ്കയും (13) കാമിൽ മിശാരയും (8) മടങ്ങിയ ശേഷം വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസ് (45 പന്തിൽ 61), പവൻ രത്നായകെ (28 പന്തിൽ 60), ക്യാപ്റ്റൻ ദാസുൻ ശനക (20 പന്തിൽ 50) എന്നിവർ നടത്തിയ കടന്നാക്രമണമാണ് ലങ്കയെ കൂറ്റൻ സ്കോറിലേക്കു നയിച്ചത്.

മറുപടി ബാറ്റിങ്ങിൽ മുഹമ്മദ് നദീം (56 പന്തിൽ 53 നോട്ടൗട്ട്), വസിം അലി (21 പന്തിൽ 27) എന്നിവർക്കു മാത്രമേ ഒമാൻ നിരയിൽ രണ്ടക്ക സ്കോറുകൾ കണ്ടെത്താൻ സാധിച്ചുള്ളൂ. ലങ്കയ്ക്കു വേണ്ടി ദുശ്മന്ത ചമീരയും മഹീഷ് തീക്ഷണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com