

വില്ലനായി മഴ; പാക്കിസ്ഥാൻ- ശ്രീലങ്ക വനിതാ ലോകകപ്പ് മത്സരം ഉപേക്ഷിച്ചു
കൊളംബോ: കനത്ത മഴയെത്തുടർന്ന് ഐസിസി വനിതാ ലോകകപ്പിലെ ശ്രീലങ്ക- പാക്കിസ്ഥാൻ മത്സരം ഉപേക്ഷിച്ചു. മഴ മൂലം ടോസ് വൈകിയിരുന്നു. പിന്നീട് മഴ കുറഞ്ഞതിനാൽ 34 ഓവർ വീതമായി മത്സരം പുനരാരംഭിച്ചുവെങ്കിലും 4.2 ഓവറിലെത്തിയപ്പോൾ വീണ്ടും വില്ലനായി മഴ അവതരിച്ചു.
ഇതേത്തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 4.2 ഓവറിൽ 18 റൺസ് നേടിയിരുന്നു. മത്സരം ഉപേക്ഷിച്ചതിനാൽ ഇരു ടീമുകൾക്കും ഓരോ പോയിന്‍റ് വീതം ലഭിച്ചെങ്കിലും നേരത്തെ തന്നെ ശ്രീലങ്കയും പാക്കിസ്ഥാനും സെമി ഫൈനലിൽ പ്രവേശിക്കാതെ പുറത്തായിരുന്നു.