ഫാൻ ഗേൾ മോമന്‍റ്; വിരാട് കോഹ്ലിക്ക് അപ്രതീക്ഷിത സമ്മാനവുമായി ശ്രീലങ്കന്‍ പെണ്‍കുട്ടി| Video

പെൺകുട്ടി വരച്ച ഫ്രെയിം വിരാട് കോഹ്ലിക്ക് നൽകിയ ശേഷം ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും വീഡിയോയിൽ കാണാം
virat kohli
virat kohli
Updated on

കൊളംബോ: വിരാട് കോഹ്ലിയെ ആരാധിക്കാത്ത ക്രിക്കറ്റ് പ്രേമികൾ കുറവായിരിക്കും. ലോകമെങ്ങും ആരാധകരുള്ള മുൻ ഇന്ത്യൻ നായകനെ കാണാനും കൂടെ നിന്ന് ഫോട്ടോയെടുക്കാനും ആഗ്രഹിക്കുന്നവരും ഏറെ. ഇപ്പോഴിതാ വിരാടിന് സർപ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ് ഒരു ശ്രീലങ്കന്‍ പെൺകുട്ടി.

ഇന്ത്യന്‍ ടീം താമസിക്കുന്ന കൊളംബോയിലെ ഹോട്ടലിലെത്തിയാണ് ആരാധികയായ പെൺകുട്ടി സ്വയം വരച്ച് ഫ്രെയിം ചെയ്‌ത കോഹ്‌ലിയുടെ പെയിന്‍റിങ് സമ്മാനമായി നൽകിയത്. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പെൺകുട്ടി വരച്ച ഫ്രെയിം വിരാട് കോഹ്ലിക്ക് നൽകിയ ശേഷം ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും വീഡിയോയിൽ കാണാം.

അതേസമയം ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരെ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച കോഹ്ലി തൻ്റെ കരിയറിലെ 47ാം ഏകദിന സെഞ്ച്വറി പൂർത്തിയാക്കി. പാകിസ്ഥാനെതിരെ 122 റണ്‍സാണ് കോഹ്‌ലി നേടിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com