ഏഷ‍്യാകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ‍്യാപിച്ചു

ചരിത് അസലങ്ക നയിക്കുന്ന 16 അംഗ ടീമിനെയാണ് പ്രഖ‍്യാപിച്ചിരിക്കുന്നത്
srilanka announced squad for asia cup 2025

ഏഷ‍്യാകപ്പിനുള്ള ടീമിനെ പ്രഖ‍്യാപിച്ച് ശ്രീലങ്ക

Updated on

കൊളംബോ: ഏഷ‍്യാകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ‍്യാപിച്ചു. ചരിത് അസലങ്ക നയിക്കുന്ന 16 അംഗ ടീമിനെയാണ് പ്രഖ‍്യാപിച്ചിരിക്കുന്നത്. കുശാൽ മെൻഡിസ്, പതും നിസങ്ക, കാമിന്ദു മെൻഡിസ് ദുനിത് വെല്ലലഗെ എന്നിവരടങ്ങുന്ന മികച്ച ബാറ്റിങ് നിരയും മതീഷ പാതിരാന, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ എന്നിവർ ഉൾപ്പെടുന്ന ബൗളിങ് നിരയുമായാണ് ഇത്തവണ ശ്രീലങ്ക ഏഷ‍്യാകപ്പിനിറങ്ങുന്നത്.

അതേസമയം വാന്നിന്ദു ഹസരങ്കയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പരുക്ക് ഭേദമാകാത്തതിനാൽ താരം കളിക്കുമോയെന്ന കാര‍്യം വ‍്യക്തമല്ല. ബംഗ്ലാദേശിനെതിരേ സെപ്റ്റംബർ 13ന് ആണ് ശ്രീലങ്കയുടെ ആദ‍്യ മത്സരം. പിന്നീട് സെപ്റ്റംബർ 15ന് ഹോങ്കോംഗിനെയും 18ന് അഫ്ഗാനിസ്ഥാനെയും ശ്രീലങ്ക ഗ്രൂപ്പ് ഘട്ടത്തിൽ നേരിടും.

ശ്രീലങ്ക ടീം: ചരിത് അസലങ്ക (ക‍്യാപ്റ്റൻ), പതും നിസങ്ക, കുശാൽ മെൻഡിസ്, കുശാൽ പെരേര, കാമിന്ദു മെൻഡിസ്, കാമിൽ മിഷാര, ദസുൻ ഷാനക, വാനിന്ദു ഹസരങ്ക, ദുനിത് വെല്ലലഗെ, ചാമിക കരുണരത്നെ, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, ബിനുര ഫെർണാൻഡോ, നുവാൻ തുഷാര, മതീഷ പാതിരാന, നുവാനിന്ദു ഫെർണാൻഡോ

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com