ഏഞ്ജലോ മാത്യൂസ് ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നു

ജൂണിൽ ബംഗ്ലാദേശിനെതിരേ നടക്കാനിരിക്കുന്ന പരമ്പരയായിരിക്കും തന്‍റെ അവസാന മത്സരമെന്ന് ഏയ്ഞ്ചലോ മാത‍്യൂസ് വ‍്യക്തമാക്കി
srilankan cricketer angelo mathews to retire from test cricket

ഏയ്ഞ്ചലോ മാത‍്യൂസ്

Updated on

കൊളംബോ: ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ‍്യാപിച്ച് ശ്രീലങ്കൻ താരം ഏയ്ഞ്ചലോ മാത‍്യൂസ്. എക്സ് അക്കൗണ്ടിലൂടെയാണ് താരം ഇക്കാര‍്യം അറിയിച്ചത്. ജൂണിൽ ബംഗ്ലാദേശിനെതിരേ നടക്കാനിരിക്കുന്ന പരമ്പരയിലായിരിക്കും തന്‍റെ അവസാന ടെസ്റ്റ് മത്സരമെന്ന് ഏയ്ഞ്ചലോ മാത‍്യൂസ് വ‍്യക്തമാക്കി.

2009ൽ ശ്രീലങ്കയ്ക്കു വേണ്ടി ടെസ്റ്റിൽ അരങ്ങേറിയ താരം 118 മത്സരങ്ങളിൽ നിന്ന് 8,167 റൺസ് നേടിയിട്ടുണ്ട്. 44.62 ശരാശരിയിൽ 16 സെഞ്ചുറികളും 45 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു.

33 ടെസ്റ്റ് വിക്കറ്റും നേടി. 2013-2017 കാലയളവിൽ ശ്രീലങ്കയുടെ ക്യാപ്റ്റനുമായിരുന്നു മാത്യൂസ്.

"17 വർഷം ശ്രീലങ്കയ്ക്കു വേണ്ടി കളിക്കാനായത് അഭിമാനമായി കാണുന്നു. ക്രിക്കറ്റിന് ഞാൻ എല്ലാം നൽകി. അതെല്ലാം ക്രിക്കറ്റ് എനിക്ക് തിരിച്ചു തന്നു". മാത‍്യൂസ് എക്സിൽ കുറിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com