ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി, ഐപിഎൽ കളിക്കാൻ ജോഷ് ബട്‌ലറില്ല; പകരം ശ്രീലങ്കൻ താരം

ബട്‌ലറിന് പകരകാരനായി ശ്രീലങ്കൻ താരം കുശാൽ മെൻഡിസിനെ ഗുജറാത്ത് ടീമിൽ ഉൾപ്പെടുത്തി
kusal mendis to replace jos butler for gujarat titans in remainder of ipl

ജോഷ് ബട്‌ലർ, കുശാൽ മെൻഡിസ്

Updated on

മുംബൈ: ഇന്ത‍്യ- പാക്കിസ്ഥാൻ സംഘർഷത്തെ തുടർന്ന് മാറ്റിവച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി ഇംഗ്ലണ്ട് താരം ജോഷ് ബട്‌ലർ കളിക്കില്ല.

വെസ്റ്റ് ഇൻഡീസിനെതിരായ ഇംഗ്ലണ്ട് ഏകദിന ടീമിൽ ബട്‌ലർ അംഗമായതിനാലാണ് താരത്തിന് ഐപിഎൽ മത്സരങ്ങൾ നഷ്ടമാവുന്നത്. ബട്‌ലറിന് പകരകാരനായി ശ്രീലങ്കൻ താരം കുശാൽ മെൻഡിസിനെ ഗുജറാത്ത് ടീമിൽ ഉൾപ്പെടുത്തി.

ഇത്തവണത്തെ ഐപിഎൽ സീസണിൽ മികച്ച പ്രകടനമാണ് ബട്‌ലർ പുറത്തെടുത്തത്. 11 മത്സരങ്ങളിൽ നിന്നും 5 അർധസെഞ്ചുറി ഉൾപ്പെടെ 500 റൺസാണ് താരം അടിച്ചു കൂട്ടിയത്.

റൺവേട്ടകാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബട്‌ലർ. അതേസമയം നിലവിൽ ഐപിഎൽ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസിന് വരും മത്സരങ്ങൾ നിർണായകമാണ്. അടുത്ത മത്സരത്തിൽ ഡൽഹി ക‍്യാപ്പിറ്റൽസാണ് ഗുജറാത്തിന്‍റെ എതിരാളികൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com