രണ്ടാം ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് തിരിച്ചടി; ഗാബയിൽ തീ മഴ പെയ്യിക്കാൻ സ്റ്റാർ പേസറില്ല

മാർക്ക് വുഡിന് പകരക്കാരനായി പേസർ ജോഷ് ടങ് കളിക്കും
star pacer likely to miss 2nd ashes test against australia

മാർക്ക് വുഡ്

Updated on

ഗാബ: ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം ഇംഗ്ലണ്ട് പേസർ മാർക്ക് വുഡിന് നഷ്ടമായേക്കും. താരത്തിന് പരുക്കേൽക്കുമോയെന്ന ആശങ്കകാരണം പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയേക്കില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മാർക്ക് വുഡിന് പകരക്കാരനായി പേസർ ജോഷ് ടങ് കളിക്കും. 35 കാരനായ മാർക്ക് വുഡിന്‍റെ അസാന്നിധ‍്യം ഇംഗ്ലണ്ട് ടീമിന് തിരിച്ചടിയായേക്കും.

ഓസീസിനെതിരായ ആദ‍്യ മത്സരത്തിൽ ഇംഗ്ലണ്ട് ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതോടെ 5 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഓസ്ട്രേലിയ 1-0ന് മുന്നിലായി. നിലവിൽ ഇംഗ്ലണ്ട് ടീമിലെ മികച്ച പേസർമാരിലൊരാളാണ് മാർക്ക് വുഡെങ്കിലും കഴിഞ്ഞ മത്സരത്തിൽ 11 ഓവർ പന്തെറിഞ്ഞിട്ടും ഒരു വിക്കറ്റ് പോലും വീഴ്ത്താൻ താരത്തിന് കഴിഞ്ഞിരുന്നില്ല.

പരുക്കിനെത്തുടർന്ന് 9 മാസം താരം ക്രിക്കറ്റിൽ നിന്നും വിട്ടു നിന്ന ശേഷം തിരിച്ചെത്തിയ മത്സരമായിരുന്നു ആഷസ് പരമ്പരയിലെ ആദ‍്യ മത്സരം. 2015ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച മാർക്ക് വുഡ് 38 മത്സരങ്ങളിൽ നിന്നും 119 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഡിസംബർ നാലിന് ഗാബയിലാണ് രണ്ടാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com