ഓസ്ട്രേലിയക്ക് തിരിച്ചടി; ആഷസ് പരമ്പര കളിക്കാൻ സ്റ്റാർ പേസർ ഇല്ല

പരുക്കിൽ നിന്നും മുക്തനാകാത്തതു മൂലം അടുത്തിടെ നടന്ന ന‍്യൂസിലൻഡ് പര‍്യടനത്തിലും പാറ്റ് കമ്മിൻസ് കളിച്ചിരുന്നില്ല
Australia suffers setback; star pacer missing from Ashes series

ഓസ്ട്രേലിയക്ക് തിരിച്ചടി; ആഷസ് പരമ്പര കളിക്കാൻ സ്റ്റാർ പേസർ ഇല്ല

Updated on

പെർത്ത്: 2025-2026 സീസണിലെ ആഷസ് പരമ്പര കളിക്കാൻ ഓസ്ട്രേലിയൻ ക‍്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഉണ്ടാവില്ലെന്ന് റിപ്പോർട്ട്. വെസ്റ്റ് ഇൻഡീസ് പര‍്യടനത്തിനിടെയുണ്ടായ പരുക്കാണ് താരത്തിന് വിനയായത്. പരുക്കിൽ നിന്നും മുക്തനാകാത്തതു മൂലം അടുത്തിടെ നടന്ന ന‍്യൂസിലൻഡ് പര‍്യടനത്തിലും താരം കളിച്ചിരുന്നില്ല.

അതേസമയം, കഴിഞ്ഞ ദിവസം ഇന്ത‍്യക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ‍്യാപിച്ചിരുന്നു. 15 അംഗ ടീമിലും പാറ്റ് കമ്മിൻസിന്‍റെ പേരില്ല. ഒരു അന്താരാഷ്ട്ര മാധ‍്യമത്തിന്‍റെ റിപ്പോർട്ട് പ്രകാരം പാറ്റ് കമ്മിൻസിന്‍റെ പരുക്ക് ഭേദമായിട്ടില്ലെന്നാണ് വിവരം. അതിനാൽ താരത്തിന് ആഷസ് പരമ്പര നഷ്ടമായേക്കും. നവംബർ 21 ന് പെർത്തിലാണ് ആഷസ് പരമ്പരയുടെ ആദ‍്യ മത്സരം ആരംഭിക്കുന്നത്.

പാറ്റ് കമ്മിൻസിന്‍റെ അഭാവത്തിൽ സ്റ്റീവ് സ്മിത്തായിരിക്കും ഓസ്ട്രേലിയയെ നയിക്കുക. ക‍്യാപ്റ്റനായി 40 ടെസ്റ്റ് മത്സരങ്ങൾ ഓസ്ട്രേലിയയെ നയിച്ച സ്മിത്ത് 23 മത്സരങ്ങളിൽ ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്. ബൗളിങ് നിരയിൽ മിച്ചൽ സ്റ്റാർക്കിനും ജോഷ് ഹേസൽവുഡിനുമൊപ്പം സ്കോട്ട് ബോലാൻഡ് ആയിരിക്കും കളിക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com