
ഓക്ക്‌ലൻഡ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായി മുൻ ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ളെമിങ്, ഇംഗ്ലണ്ടിന്‍റെ മുൻ താരങ്ങളായ ഇയാൻ ബെൽ, ജയിംസ് ഫോസ്റ്റർ എന്നിവരെ ന്യൂസിലൻഡ് ടീമിന്‍റെ പരിശീലക സംഘത്തിൽ ഉൾപ്പെടുത്തി.
ഐപിഎൽ കോച്ചിങ് പരിചയവുമായാണ് ഫ്ളെമിങ്ങും വിക്കറ്റ് കീപ്പറായിരുന്ന ഫോസ്റ്ററും എത്തുന്നത്. പത്തു വർഷത്തിനധികമായി ചെന്നൈ സൂപ്പർ കിങ്സ് പരിശീലകനായ ഫ്ളെമിങ്ങിനു കീഴിൽ അഞ്ച് വട്ടം ടീം ഐപിഎൽ കിരീടം നേടിയിട്ടുണ്ട്. ഫോസ്റ്റർ ഇപ്പോൾ കോൽക്കത്ത നൈറ്റ്റൈഡേഴ്സിന്‍റെ അസിസ്റ്റന്‍റ് കോച്ചാണ് ഫോസ്റ്റർ.
അതേസമയം, ഗാരി സ്റ്റെഡ് തന്നെയാവും ദേശീയ ടീമിന്‍റെ മുഖ്യ പരിശീലകൻ. ഇയാൻ ബെൽ അസിസ്റ്റന്‍റ് കോച്ചായാണ് സംഘത്തിൽ ചേരുന്നത്. ലോകകപ്പിനു ശേഷം മുൻ പാക്കിസ്ഥാൻ സ്പിന്നർ സഖ്‌ലെയ്ൻ മുഷ്താക്കും കിവി സംഘത്തിലെത്തും.