മൂന്നാം ടെസ്റ്റിൽ സ്റ്റീ​വ് സ്മി​ത്ത് ഓ​സീ​സി​നെ ന​യി​ക്കും

പ​ന്ത് ചു​ര​ണ്ട​ല്‍ വി​വാ​ദ​ത്തി​ല്‍ ഉ​ള്‍പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍ന്ന് മു​ന്‍ നാ​യ​ക​നാ​യ സ്റ്റീ​വ് സ്മി​ത്തി​ന് ര​ണ്ട് വ​ര്‍ഷ​ത്തെ ക്യാ​പ്റ്റ​ന്‍സി വി​ല​ക്ക് നേ​രി​ട്ടി​രു​ന്നു
മൂന്നാം ടെസ്റ്റിൽ സ്റ്റീ​വ് സ്മി​ത്ത് ഓ​സീ​സി​നെ ന​യി​ക്കും

മുംബൈ: ഇ​ന്‍ഡോ​ര്‍ ടെ​സ്റ്റി​ല്‍ പാ​റ്റ് ക​മ്മി​ന്‍സും ക​ളി​ക്കി​ല്ല. ഇ​തോ​ടെ വൈ​സ് ക്യാ​പ്റ്റ​ന്‍ സ്റ്റീ​വ് സ്മി​ത്താ​കും ഓ​സ്ട്രേ​ലി​യ​ന്‍ ടീ​മി​നെ ന​യി​ക്കു​ക. അ​തു​പോ​ലെ ഫി​റ്റ്സ​സ് വീ​ണ്ടെ​ടു​ത്ത കാ​മ​റൂ​ണ്‍ ഗ്രീ​നും മി​ച്ച​ല്‍ സ്റ്റാ​ര്‍ക്കും കൂ​ടി ടീ​മി​ലെ​ത്തു​മ്പോ​ള്‍ ഓ​സ്ട്രേ​ലി​യ കൂ​ടു​ത​ല്‍ ക​രു​ത്ത​രാ​കും.

പ​ന്ത് ചു​ര​ണ്ട​ല്‍ വി​വാ​ദ​ത്തി​ല്‍ ഉ​ള്‍പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍ന്ന് മു​ന്‍ നാ​യ​ക​നാ​യ സ്റ്റീ​വ് സ്മി​ത്തി​ന് ര​ണ്ട് വ​ര്‍ഷ​ത്തെ ക്യാ​പ്റ്റ​ന്‍സി വി​ല​ക്ക് നേ​രി​ട്ടി​രു​ന്നു. പി​ന്നീ​ട് ക​മി​ന്‍സി​ന് കീ​ഴി​ല്‍ ഓ​സ്ട്രേ​ലി​യ​യു​ടെ വൈ​സ് ക്യാ​പ്റ്റ​നാ​യ സ്മി​ത്ത് ക​മി​ന്‍സി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷം വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രെ​യും ആ​ഷ​സി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രെ​യും ഓ​രോ ടെ​സ്റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യു​ടെ താ​ല്‍ക്കാ​ലി​ക നാ​യ​ക​നാ​യി ടീ​മി​നെ ന​യി​ച്ചി​ട്ടു​ണ്ട്.

ബോ​ര്‍ഡ​ര്‍-​ഗാ​വ​സ്ക​ര്‍ ട്രോ​ഫി​യി​ലെ നാ​ല് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ല്‍ ആ​ദ്യ ര​ണ്ട് ടെ​സ്റ്റു​ക​ളും ജ​യി​ച്ച് ഇ​ന്ത്യ പ​ര​മ്പ​ര​യി​ല്‍ 2-0ന് ​മു​ന്നി​ലാ​ണ്. മാ​ര്‍ച്ച് ഒ​ന്ന് മു​ത​ല്‍ ഇ​ന്‍ഡോ​റി​ലാ​ണ് മൂ​ന്നാം ടെ​സ്റ്റ്. ഇ​തി​ന് ശേ​ഷം ഒ​ന്‍പ​താം തി​യ​തി അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ നാ​ലാ​മ​ത്തെ​യും അ​വ​സാ​ന​ത്തേ​യും ടെ​സ്റ്റ് ന​ട​ക്കും.

അ​സു​ഖ ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന മാ​താ​വി​നെ കാ​ണാ​നാ​യാ​ണ് ര​ണ്ടാം ടെ​സ്റ്റി​നു​ശേ​ഷം ക​മി​ന്‍സ് നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​ത്.

അ​മ്മ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ലാ​ണെ​ന്നും ഈ ​സ​മ​യം കു​ടും​ബ​ത്തി​നൊ​പ്പം നി​ല്‍ക്കാ​നാ​ണ് താ​ന്‍ താ​ല്‍പ​ര്യ​പെ​ടു​ന്ന​തെ​ന്നും ക​മി​ന്‍സ് വ്യ​ക്ത​മാ​ക്കി. ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ​യും ആ​രാ​ധ​ക​രും ന​ല്‍കു​ന്ന പി​ന്തു​ണ​യ്ക്ക് ന​ന്ദി​യു​ണ്ടെ​ന്നും ക​മി​ന്‍സ് പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com