കമ്മിൻസ് ഇല്ല; ആഷ‍സ് പരമ്പരയിലെ ആദ‍്യ മത്സരത്തിൽ ഓസീസിനെ സ്റ്റീവ് സ്മിത്ത് നയിക്കും

ക‍്യാപ്റ്റൻ പാറ്റ് കമ്മിൻസിന് പരുക്കു ഭേദമാകാത്തതിനാലാണ് സ്റ്റീവ് സ്മിത്തിനെ ക‍്യാപ്റ്റൻ സ്ഥാനം ഏൽപ്പിച്ചിരിക്കുന്നത്
steve smith to lead australia in ashes opener

പാറ്റ് കമ്മിൻസ്, സ്റ്റീവ് സ്മിത്ത്

Updated on

പെർത്ത്: 2025- 2026 സീസണിലെ ആഷസ് പരമ്പരയിലെ ആദ‍്യ മത്സരത്തിൽ ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കും. ക‍്യാപ്റ്റൻ പാറ്റ് കമ്മിൻസിന് പരുക്കു ഭേദമാകാത്തതിനാലാണ് സ്റ്റീവ് സ്മിത്തിനെ ക‍്യാപ്റ്റൻ സ്ഥാനം ഏൽപ്പിച്ചിരിക്കുന്നത്.

പരുക്കു മൂലം കമ്മിൻസ് ഇന്ത‍്യക്കെതിരായ ഏകദിന പരമ്പരയും കളിച്ചിരുന്നില്ല. പരുക്ക് ഭേദമാകാൻ ഇനിയും സമയമെടുക്കുമെന്നാമണ് റിപ്പോർട്ടുകൾ. ജൂലൈയിൽ‌ വെസ്റ്റ് ഇൻഡീസിനെതിരേ നടന്ന പരമ്പരക്കിടെയായിരുന്നു കമ്മിൻസിനു പരുക്കേറ്റത്. അതേസമയം, നവംബർ 21ന് പെർത്തിൽ ആഷസ് പരമ്പരയിലെ ആദ‍്യ മത്സരത്തിന് തുടക്കമാകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com