ഗുസ്തിയിൽ സ്വർണമണിഞ്ഞ് സുജിത് കൽക്കൽ

ആവേശകരമായ ഫൈനലിൽ താജിക്കിസ്ഥാന്‍റെ അബ്ദുൽമാജിദ് കുദിയേവിനെ പരാജയപ്പെടുത്തിയാണ് 23 വയസുകാരനായ സുജിത് കൽക്കൽ സ്വർണ മെഡൽ സ്വന്തമാക്കിയത്
Sujeet Kalkal Asian games wrestling gold

ഏഷ്യൻ ഗെയിംസിലെ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സ്വർണം നേടിയ ഇന്ത്യയുടെ സുജിത് കൽക്കൽ.

Updated on: 

നാഗോയ: ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യക്ക് സുവർണ നേട്ടം. ആവേശകരമായ ഫൈനലിൽ താജിക്കിസ്ഥാന്‍റെ അബ്ദുൽമാജിദ് കുദിയേവിനെ പരാജയപ്പെടുത്തിയാണ് 23 വയസുകാരനായ സുജിത് കൽക്കൽ സ്വർണ മെഡൽ സ്വന്തമാക്കിയത്.

ഫൈനലിൽ തുടക്കത്തിൽ പിന്നിൽ നിന്ന ശേഷം നടത്തിയ ഉജ്വലമായ തിരിച്ചുവരവിലൂടെയാണ് താരം വിജയം പിടിച്ചെടുത്തത്. മത്സരത്തിൽ 2-9 എന്ന നിലയിൽ പിന്നിലായിരുന്ന സുജിത്, പിന്നീട് ഒപ്പത്തിനൊപ്പം പൊരുതി തുടർച്ചയായി എട്ട് പോയിന്‍റുകൾ നേടി വിസ്മയകരമായ ജയം സ്വന്തമാക്കുകയായിരുന്നു.

സെമിഫൈനലിൽ ജപ്പാന്‍റെ ഒളിംപിക്സ് ചാംപ്യൻ കൊട്ടാരോ കിയൂക്കയെ തോൽപ്പിച്ചാണ് സുജീത് ഫൈനലിലെത്തിയത്. ക്വാർട്ടർ ഫൈനലിൽ ഇറാൻ താരത്തെയും പ്രീ-ക്വാർട്ടറിൽ അഫ്ഗാനിസ്ഥാൻ താരത്തെയും സാങ്കേതിക മികവിലൂടെയാണ് താരം പരാജയപ്പെടുത്തിയത്.

ഈ വർഷത്തെ മികച്ച പ്രകടനങ്ങൾക്ക് കിരീടം ചാർത്തുന്നതാണ് സുജീത്തിന്‍റെ ഈ ഏഷ്യൻ ഗെയിംസ് സ്വർണ നേട്ടം.

logo
Metro Vaartha
www.metrovaartha.com