രജനികാന്ത് ചിത്രങ്ങളിലെ ഗാനങ്ങൾ ഉപയോഗിച്ചു; ചെന്നൈ സൂപ്പർ കിങ്സിനെതിരേ ഹർജിയുമായി സൺ നെറ്റ്‌വർക്ക്

മദ്രാസ് ഹൈക്കോടതിയിലാണ് സൺ നെറ്റ്‌വർക്ക് ചെന്നൈ സൂപ്പർ കിങ്സിനെതിരേ ഹർജി നൽകിയിരിക്കുന്നത്
Sun Network moves to court against Chennai Super Kings for using songs from Rajinikanth films in promo video

ചെന്നൈ സൂപ്പർ കിങ്സ്

Updated on

ചെന്നൈ: ഐപിഎല്ലിന് മുന്നോടിയായുള്ള പ്രമോ വിഡിയോയ്ക്ക് വേണ്ടി ചെന്നൈ സൂപ്പർ കിങ്സ് രജനികാന്ത് ചിത്രങ്ങളിലെ ഗാനങ്ങൾ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി സൺ നെറ്റ്‌വർക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

രജനി ചിത്രങ്ങളിലെ ഗാനങ്ങൾ ചെന്നൈ സൂപ്പർ കിങ്സിന്‍റെ പ്രമോഷന് ഉപയോഗിക്കുന്നത് വിലക്കണമെന്നാണ് ഹർജിയിലെ ആവശ‍്യം.

ജയിലർ, കൂലി, ജയിലർ-2 എന്നീ ചിത്രങ്ങളിലെ ഗാനങ്ങളായിരുന്നു സിഎസ്കെ അനുമതിയില്ലാതെ ഉപയോഗിച്ചത്. ഈ ചിത്രങ്ങളെല്ലാം നിർമിച്ചത് സൺ നെറ്റ്‌വർക്കിന്‍റെ തന്നെ സൺ പിക്ച്ചേഴ്സാണ്. പ്രമോ വിഡിയോ സമൂഹമാധ‍്യമങ്ങളിൽ സൂപ്പർ ഹിറ്റായി മാറിയതോടെയാണ് സൺ നെറ്റ്‌വർക്ക് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com