'ഇതുപോലെ ബുദ്ധിമുട്ടുന്ന ചെന്നൈ ടീമിനെ കണ്ടിട്ടില്ല, മറ്റു ടീമുകൾ ആക്രമണോത്സുകമായി കളിക്കുന്നു: സുരേഷ് റെയ്ന

താരലേലത്തിൽ ടീം മാനേജ്മെന്‍റ് ഇടപെട്ടത് മികച്ച രീതിയിലായിരുന്നില്ലെന്നാണ് സുരേഷ് റെയ്ന പറ‍യുന്നത്
suresh raina responded in chennai super kings ipl performance

എം.എസ്.ധോണി,സുരേഷ് റെയ്ന

Updated on

ചെന്നൈ: ഐപിഎല്ലിൽ തുടരെ തുടരെ തോൽവികളിലൂടെ കടന്നുപോകുന്ന ചെന്നൈ സൂപ്പർ കിങ്സിന്‍റെ മോശം പ്രകടനത്തിൽ പ്രതികരിച്ച് മുൻ ഇന്ത‍്യൻ താരം സുരേഷ് റെയ്ന. ഇതുപോലെയൊരു ചെന്നൈ ടീമിനെ ഇതുവരെ കണ്ടിട്ടില്ലെന്നാണ് സുരേഷ് റെയ്ന പറയുന്നത്.

'താരലേലത്തിൽ ടീം മാനേജ്മെന്‍റ് ഇടപെട്ടത് മികച്ച രീതിയിലായിരുന്നില്ല. അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി നേടിയ പ്രിയാംശ് ആര‍്യയെ പോലെ നിരവധി യുവതാരങ്ങളുണ്ടായിരുന്നു ലേലത്തിൽ.

പണമുണ്ടായിട്ടും ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ എന്നിവരെയെല്ലാം ഒഴിവാക്കി. മറ്റു ടീമുകളെല്ലാം ആക്രമണോത്സുകമായി കളിക്കുന്നു. ചെന്നൈ സൂപ്പർ കിങ്സ് ഇതുപോലെ ബുദ്ധിമുട്ടുന്നത് ഞാൻ കണ്ടിട്ടില്ല' റെയ്ന പറഞ്ഞു.

റെയ്നയുടെ അഭിപ്രായത്തെ പിന്തുണച്ച് ഹർഭജൻ സിങ്ങും രംഗത്തെത്തി. മത്സരത്തിന്‍റെ ഗതി മാറ്റാൻ കഴിവുള്ള താരങ്ങളെ ചെന്നൈ ടീമിലെടുത്തില്ലെന്നും ഹർഭജൻ പറഞ്ഞു.

അതേസമയം ഐപിഎല്ലിൽ 8 മത്സരങ്ങൾ കളിച്ച ചെന്നൈ സൂപ്പർ കിങ്സിന് ആകെ രണ്ടു മത്സരങ്ങൾ മാത്രമാണ് വിജയിക്കാനായത്. 6 മത്സരങ്ങളും പരാജയപ്പെട്ടിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com