"ഐപിഎല്ലിൽ 500 റൺസ് നേടിയാൽ ഇന്ത‍്യൻ ടീമിന് വേണ്ടി കളിക്കാം": സുരേഷ് റെയ്ന

ഓരോ ഐപിഎൽ സീസണും യുവതാരങ്ങൾക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കാനുള്ള അവസരമാണെന്നും സുരേഷ് റെയ്ന പറഞ്ഞു
suresh raina says if you score 500 runs in an ipl season you can play for country

സുരേഷ് റെയ്ന

Updated on

ചെന്നൈ: ഐപിഎല്ലിൽ 500 റൺസ് നേടിയാൽ ഇന്ത‍്യൻ ടീമിന് വേണ്ടി കളിക്കാനാവുമെന്ന് മുൻ ഇന്ത‍്യൻ താരം സുരേഷ് റെയ്ന. ഓരോ ഐപിഎൽ സീസണും യുവതാരങ്ങൾക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കാനുള്ള അവസരമാണ്. ഐപിഎല്ലിൽ മിന്നും പ്രകടനം കാഴ്ചവച്ച നിരവധി താരങ്ങൾ പിന്നീട് ഇന്ത‍്യന്‍ ടീമിന് വേണ്ടി കളിച്ചു. അതിന്‍റെ ഫലമാണ് ടി20 ലോകകപ്പിലും ചാംപ‍്യൻസ് ട്രോഫിയിലും നമ്മൾ നേടിയ വിജയം.

ഇന്ത‍്യൻ ടീം നായകൻ രോഹിത് ശർമ, വിരാട് കോലി എന്നിവരെല്ലാം ഐപിഎല്ലിലെ കണ്ടെത്തലുകളാണ്. നിലവിൽ തിലക് വർമ, റിങ്കു സിങ്, യശസി ജയ്സ്വാൾ എന്നിങ്ങനെ നിരവധി യുവതാരങ്ങൾ ഐപിഎല്ലിൽ കളിക്കുന്നു.

ഞാൻ തിലക് വർമയുടെ വലിയ ആരാധകൻ കൂടിയാണ്. ഐപിഎല്ലിലൂടെ തന്നെ നമുക്ക് പുതിയൊരു നായകനെയും കൂടി ലഭിച്ചു. ഡൽഹി ക‍്യാപിറ്റൽസിന്‍റെ അക്ഷർ പട്ടേൽ. ഓരോ സീസണിലും 500 റൺസ് നേടാനായാൽ നിങ്ങൾക്ക് ഉറപ്പായും ഇന്ത‍്യൻ ടീമിന് വേണ്ടി കളിക്കാനാകും. യുവതാരങ്ങൾക്ക് വലിയ അവസരമാണ് ഐപിഎൽ തുറന്നിടുന്നത്. സുരേഷ് റെയ്ന പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com