ഇന്ത്യൻ ഏകദിന ടീമിൽ സർപ്രൈസ് മാറ്റം; അശ്വിന്‍റെ പ്രവചനം യാഥാർഥ്യമാകുന്നു?

ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ടീമിൽ മാറ്റം വേണമെന്ന് അശ്വിൻ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ, ചാംപ്യൻസ് ട്രോഫിക്കു മുന്നോടിയായി ഇംഗ്ലണ്ടിനെ നേരിടുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ മാറ്റം വന്നു
R Ashwin
ആർ. അശ്വിൻ
Updated on

നാഗ്‌പുർ: ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഒരു സർപ്രൈസ് മാറ്റം. മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയെയാണ് പുതിയതായി ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആരെയും ഒഴിവാക്കിയിട്ടുമില്ല.

ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റ് വരുൺ നേടിയിരുന്നു. ഈ സാഹചര്യത്തിൽ, ഇതേ എതിരാളികൾക്കെതിരേ ഏകദിന ഫോർമാറ്റിലും വരുണിനു ശോഭിക്കാനാവുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഏകദിന ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Varun Chakravarthy
വരുൺ ചക്രവർത്തി

അതേസമയം, ഇന്ത്യക്കായി ടി20 ഫോർമാറ്റിൽ മാത്രമാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരേ അവസരം കിട്ടിയാൽ അത് ഏകദിന അന്താരാഷ്ട്ര അരങ്ങേറ്റമായിരിക്കും.

വരുൺ ചക്രവർത്തിയെ പുതിയതായി ടീമിൽ ഉൾപ്പെടുത്തിയ വിവരം ഇന്ത്യൻ ഏകദിന ടീമിന്‍റെ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിക്കുകയും ചെയ്തു.

നേരത്തെ, വരുണിനെ ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിൽ കളിപ്പിക്കണമെന്ന് വിരമിച്ച ചാംപ്യൻ സ്പിന്നർ ആർ. അശ്വിൻ അഭിപ്രായപ്പെട്ടിരുന്നു. ടീമിൽ മാറ്റം വരുത്താൻ ഇനിയും അവസരമുണ്ട്. വരുൺ ചാംപ്യൻ‌സ് ട്രോഫി കളിക്കുമെന്നു തന്നെയാണ് തന്‍റെ മനസ് പറയുന്നതെന്നും അശ്വിൻ വ്യക്തമാക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com