ഹാർദിക് ഇല്ല; ചെന്നൈ സൂപ്പർ കിങ്സിനെതിരായ ആദ‍്യ മത്സരത്തിൽ മുംബൈ ഇന്ത‍്യൻസിനെ സൂര‍്യ കുമാർ യാദവ് നയിക്കും

കഴിഞ്ഞ ഐപിഎൽ സീസണിൽ കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ ഹാർദിക്കിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു
surya kumar yadav to lead mumbai indians absence of hardik pandya in opening match

സൂര‍്യ കുമാർ യാദവ്

Updated on

മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മുംബൈ ഇന്ത‍്യൻസിന്‍റെ ആദ‍്യ മത്സരത്തിൽ ഹാർദിക് പാണ്ഡ‍്യക്ക് പകരം ടീമിനെ സൂര‍്യകുമാർ യാദവ് നയിക്കും.

കഴിഞ്ഞ ഐപിഎൽ സീസണിൽ കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ ഹാർദിക്കിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതിനാൽ താരത്തിന് ആദ‍്യ മത്സരം നഷ്ടമാകുന്നതിനാലാണ് സൂര‍്യ കുമാർ മുംബൈ ഇന്ത‍്യൻസിനെ നയിക്കുന്നത്.

മാർച്ച് 23ന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് - മുംബൈ ഇന്ത‍്യൻസ് മത്സരം. വിലക്കിനെ തുടർന്ന് ഹാർദിക്കിന് ഐപിഎൽ അച്ചടക്ക സമിതി 30 ലക്ഷം രൂപ പിഴയും ഒരു മത്സരത്തിൽ നിന്നും വിലക്കുകയാണ് ചെയ്തത്.

അതേസമയം 3 നായകന്മാരും തന്‍റെയൊപ്പമുള്ളത് ഭാഗ‍്യമാണെന്ന് ഹാർദിക് പറഞ്ഞു. ഇന്ത‍്യന്‍ ടീം നായകൻ രോഹിത് ശർമയും, ജസ്പ്രീത് ബുംമ്രയും, സൂര‍്യ കുമാർ യാദവും തനിക്ക് ഏതു കാര‍്യത്തിനും സമീപിക്കാൻ കഴിയുന്നവരാണെന്ന് ഹാർദിക് വ‍്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com