മുംബൈയ്ക്ക് ആശ്വാസം; സൂര്യകുമാര്‍ തിരിച്ചെത്തി

ആദ്യത്തെ മൂന്നു മത്സരങ്ങളിലും മുംബൈക്ക് തോല്‍വിയായിരുന്നു ഫലം
suryakumar yadav
suryakumar yadav

മുംബൈ: പരുക്കില്‍നിന്നു പൂര്‍ണമായി മുക്തനായ മുംബൈ ഇന്ത്യന്‍സിന്റെ മധ്യനിര താരം സൂര്യകുമാര്‍ യാദവ് ഞായറാഴ്ച നടക്കുന്ന മുംബൈ- ഡല്‍ഹി പോരാട്ടത്തില്‍ കളിക്കും. വാംഖഡെയിലാണ് മത്സരം. തുടര്‍പരാജയങ്ങളില്‍ വലയുന്ന മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്ക് ഇത് ആശ്വാസ വാര്‍ത്തയാണ്.

ആദ്യത്തെ മൂന്നു മത്സരങ്ങളിലും മുംബൈക്ക് തോല്‍വിയായിരുന്നു ഫലം. സൂപ്പര്‍ താരം ശാരീരികക്ഷമത പൂര്‍ണമായി വീണ്ടെടുത്തതായി ബംഗളൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) അധികൃതര്‍ അറിയിച്ചു.സൂര്യകുമാര്‍ യാദവ് ഇന്ന് ടീമിനൊപ്പം ചേരും. ട്വന്റി 20 ബാറ്റിങ്ങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി കളിച്ചത്.

മത്സരത്തിനിടെ കണങ്കാലിന് പരുക്കേറ്റു. പിന്നീട് ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കും താരം വിധേയനായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യ.ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കെതിരായ എവേ മത്സരത്തിലും രാജസ്ഥാന്‍ റോയല്‍സിനെതിരേ സ്വന്തം തട്ടകത്തിലുമാണ് മുംബൈ തോറ്റത്. ഹാര്‍ദിക് പാണ്ഡ്യക്ക് വാംഖഡെയില്‍ കൂവല്‍ ലഭിക്കുന്നതിനും മത്സരമിടയാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com