

സൂര‍്യകുമാർ യാദവ്
ന‍്യൂഡൽഹി: ഐസിസി പുറത്തിറക്കിയ പുതിയ ടി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത‍്യൻ ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവ് ആദ‍്യ പത്തിൽ നിന്ന് പുറത്തായി. ദീർഘ നാളുകളായി കാഴ്ചവച്ച മോശം പ്രകടനമാണ് താരത്തിന് തിരിച്ചടിയായത്. പുതിയ റാങ്കിങ്ങിൽ പതിമൂന്നാം സ്ഥാനത്താണ് താരം. നേരത്തെ പത്താം സ്ഥാനത്തായിരുന്നു സൂര‍്യ.
സൂര‍്യയ്ക്കു പുറമെ അഭിഷേക് ശർമയും തിലക് വർമയുമാണ് ആദ‍്യ പത്തിൽ ഇടം പിടിച്ച മറ്റു ഇന്ത‍്യൻ താരങ്ങൾ. അഭിഷേക് 908 റേറ്റിങ് പോയിന്‍റുകളുമായി ഒന്നാം സ്ഥാനത്തും 805 റേറ്റിങ് പോയിന്‍റുമായി തിലക് വർമ മൂന്നാം സ്ഥാനത്തുമാണ്. ഇംഗ്ലണ്ട് താരം ഫിൽ സോൾട്ടാണ് രണ്ടാം സ്ഥാനത്ത്.