സ്‌​കൈ റെ​ക്കോ​ഡ് ഉ​യ​ര​ത്തി​ൽ

ന്യൂ​സി​ല​ന്‍ഡി​നെ​തി​രെ റാ​ഞ്ചി​യി​ല്‍ ന​ട​ന്ന ആ​ദ്യ ടി-20​യി​ല്‍ 47 റ​ണ്‍സ് നേ​ടി​യ​തോ​ടെ​യാ​ണ് സൂ​ര്യ​യു​ടെ പോ​യി​ന്‍റ് 910ലെ​ത്തി​യ​ത്.
സ്‌​കൈ റെ​ക്കോ​ഡ് ഉ​യ​ര​ത്തി​ൽ

ദു​ബാ​യ്: ഇ​ന്ത്യ​യുു​ടെ ബാ​റ്റി​ങ് സെ​ന്‍സേ​ഷ​ന്‍ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് ഐ​സി​സി​യു​ടെ ട്വ​ന്‍റി 20 റാ​ങ്കിം​ഗി​ല്‍ വ​ലി​യ ഉ​യ​ര​ത്തി​ല്‍. ത​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച റേ​റ്റിം​ഗ് പോ​യി​ന്‍റി​ലെ​ത്തി​യ ഇ​ന്ത്യ​ന്‍ സ്റ്റാ​ര്‍ ബാ​റ്റ​ര്‍ സൂ​ര്യ​ക്ക് ഇ​പ്പോ​ള്‍ 910 റേ​റ്റി​ങ് പോ​യി​ന്‍റാ​ണു​ള്ള​ത്. ന്യൂ​സി​ല​ന്‍ഡി​നെ​തി​രെ റാ​ഞ്ചി​യി​ല്‍ ന​ട​ന്ന ആ​ദ്യ ടി-20​യി​ല്‍ 47 റ​ണ്‍സ് നേ​ടി​യ​തോ​ടെ​യാ​ണ് സൂ​ര്യ​യു​ടെ പോ​യി​ന്‍റ് 910ലെ​ത്തി​യ​ത്. ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ പു​റ​ത്താ​വാ​തെ 26 റ​ണ്‍സും സൂ​ര്യ നേ​ടി​യി​രു​ന്നു. 2020ല്‍ 915 ​റേ​റ്റിം​ഗ് പോ​യി​ന്‍റി​ലെ​ത്തി​യ ഡേ​വി​ഡ് മ​ലാ​ന്‍റെ റെ​ക്കോ​ര്‍ഡ് ത​ക​ര്‍ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്.

പു​രു​ഷ ട്വ​ന്‍റി 20 ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന റേ​റ്റിം​ഗ് പോ​യി​ന്‍റാ​ണ് മ​ലാ​ന്‍റെ പേ​രി​ലു​ള്ള​ത്. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ല്‍ ആ​റ് മ​ത്സ​ര​ങ്ങ​ളി​ല്‍ 239 റ​ണ്‍സ് നേ​ടി​യ​തോ​ടെ​യാ​ണ് ടി20 ​ബാ​റ്റ​ര്‍മാ​രി​ല്‍ സൂ​ര്യ ത​ല​പ്പ​ത്ത് എ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ മി​ക​ച്ച പു​രു​ഷ ടി20 ​ബാ​റ്റ​ര്‍ക്കു​ള്ള ഐ​സി​സി​യു​ടെ പു​ര​സ്‌​കാ​രം ഇ​തോ​ടെ സ്‌​കൈ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. പു​തി​യ റാ​ങ്കിം​ഗി​ല്‍ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന്‍റെ ഒ​ന്നാം സ്ഥാ​ന​ത്തി​ന് ഇ​ള​ക്കം ത​ട്ടി​യി​ട്ടി​ല്ല. കി​വീ​സ് താ​ര​ങ്ങ​ളാ​ണ് സൂ​ര്യ​ക്ക് വെ​ല്ലു​വി​ളി​യാ​യു​ള്ള​ത്.  മൂ​ന്നാം സ്ഥാ​ന​ത്ത് ഡെ​വോ​ണ്‍ കോ​ണ്‍വെ ത​ന്നെ തു​ട​രു​ന്നു. പാ​ക്കി​സ്ഥാ​ന്‍റെ മു​ഹ​മ്മ​ദ് റി​സ്വാ​നാ​ണ് ര​ണ്ടാ​മ​ത്. എ​ട്ട് സ്ഥാ​ന​ങ്ങ​ളു​യ​ര്‍ന്ന കി​വീസ് ​ഓ​പ്പ​ണ​ര്‍ ഫി​ന്‍ അ​ല​ന്‍ പ​ത്തൊ​മ്പ​താ​മെ​ത്തി. 

Trending

No stories found.

Latest News

No stories found.