ടി20 ലോകകപ്പ്: ഇന്ത്യ - കാനഡ മത്സരം ഉപേക്ഷിച്ചു

ഇന്ത്യയ്ക്കും കാനഡയ്ക്കും ഓരോ പോയിന്‍റു വീതം ലഭിച്ചു.
t20 india canada match abandoned
ടി20 ലോകകപ്പ്: ഇന്ത്യ - കാനഡ മത്സരം ഉപേക്ഷിച്ചു
Updated on

ഫ്‌ളോറിഡ: ടി20 ലോകകപ്പിലെ ഇന്ത്യ - കാനഡ മത്സരം ഉപേക്ഷിച്ചു. മോശം കാലാവസ്ഥയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണമാണ് മത്സരം ഉപേക്ഷിച്ചത്. ഔട്ട്ഫീല്‍ഡ് നനഞ്ഞു കിടക്കുന്നതിനാൽ ഒരു പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇതോടെ ഇന്ത്യയ്ക്കും കാനഡയ്ക്കും ഓരോ പോയിന്‍റു വീതം ലഭിച്ചു. ഇതോടെ എ ഗ്രൂപ്പില്‍ ഒന്നാമതുള്ള ഇന്ത്യയ്ക്ക് ഏഴു പോയിന്‍റായി. 3 പോയിന്‍റുള്ള കാനഡ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയും രണ്ടാം സ്ഥാനക്കാരായ യുഎസ്എയും നേരത്തേ സൂപ്പര്‍ 8 ഉറപ്പിച്ചിരുന്നു.

സൂപ്പര്‍ 8 മത്സരങ്ങള്‍ക്കായി ഇന്ത്യൻ ടീം ഉടൻ വെസ്റ്റിന്‍ഡീസിലേക്ക് തിരിക്കും. വെള്ളിയാഴ്ച ഇതേവേദിയില്‍ നടക്കേണ്ടിയിരുന്ന യുഎസ്-അയര്‍ലന്‍ഡ് മത്സരം കനത്ത മഴയില്‍ നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലം ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിച്ചിരുന്നു. ഇതോടെ പാകിസ്ഥാന്‍ സൂപ്പര്‍ എട്ടിലെത്താതെ പുറത്താവുകയും ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com