ലോകകപ്പ്: പാണ്ഡ്യ നോട്ടപ്പുള്ളി

ഹാർദിക് പാണ്ഡ്യയുടെ ഫോം വിലയിരുത്തി ദ്രാവിഡും രോഹിതും അഗാർക്കറും
ലോകകപ്പ്: പാണ്ഡ്യ നോട്ടപ്പുള്ളി

ബംഗളൂരു: വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ഇടം നേടണമെങ്കില്‍ ഐപിഎല്ലില്‍ ഇനിയുള്ള മത്സരങ്ങളില്‍ നന്നായി ബൗള്‍ ചെയ്‌തേ മതിയാകൂ. മാത്രവുമല്ല, ഇക്കാര്യത്തില്‍ ഇന്ത്യന്‍ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, മുഖ്യസെലക്ടര്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ക്ക് പ്രകടനത്തില്‍ തൃപ്തിവരികകൂടി വേണം. ദ്രാവിഡ് കഴിഞ്ഞ ദിവസം രോഹിത് ശര്‍മയെയും അജി് അഗാര്‍ക്കറെയും മുംബൈയില്‍ നേരില്‍ക്കണ്ടിരുന്നു. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പ് ചര്‍ച്ചയായയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ കാര്യത്തിലായിരുന്നു പ്രധാനമായും ചര്‍ച്ച നടന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സ്ഥിരമായി പന്തെറിഞ്ഞ് ഫിറ്റ്‌നസ് തെളിയിച്ചാല്‍ ഹാര്‍ദ്ദിക്കിന് അവസരം നല്‍കാമെന്ന് മൂവരും തീരുമാനിച്ചതായാണ് സൂചന. ഇന്ത്യന്‍ മധ്യനിരയില്‍ ഫാസ്റ്റ് ബൗളിംഗ് ചെയ്യാന്‍ കഴിയുന്ന ഒരു താരം വേണമെന്നാണ് മൂന്ന് പേരുടെയും നിലാപാട്. ഇത് വെസ്റ്റ് ഇന്‍ഡീസിലെ ഗ്രൗണ്ടുകളില്‍ ഒരു അധിക ബൗളറായി ഉപയോഗപ്പെടുത്താന്‍ സാധിക്കും. പാണ്ഡ്യക്കു പുറമേ ശിവം ദുബെയുടെ ഫോമും സെലക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ട്. മികച്ച ബാറ്റിങ് പ്രകടനം തുടരുന്ന ദുബെയുടെ ബൗളിങ് നിലവില്‍ പോരാ. എന്നിരുന്നാലും വെറുതെ പാണ്ഡ്യയെ ീമിലെടുക്കേണ്ട എന്ന നിലപാടാണ് ബിസിസിഐക്കുള്ളത്.

കഴിഞ്ഞ ഒക്ടോബറില്‍ ഏകദിന ലോകകപ്പിലാണ് ഹാര്‍ദിക് അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. ഇതില്‍ ബംഗ്ലദേശിനെതിരായ മത്സരത്തിനിടെ കാലിന് പരിക്കേറ്റ താരത്തിന് ടൂര്‍ണമെന്‍റിലെ പിന്നീടുള്ള മത്സരങ്ങള്‍ നഷ്ടമാകുകയും ചെയ്തിരുന്നു. അതേസമയം രോഹിത് ശര്‍മയില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം കാണികളില്‍ നിന്ന് പ്രതിഷേധം നേരിടുന്ന ഹാര്‍ദിക്കിന്‍റെ ഐപിഎല്ലിലെ പ്രകടനം ശരാശരി മാത്രമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇതാണ് സ്ഥിതി. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ അവസാന ഓവര്‍ എറിഞ്ഞ താരത്തിനെതിരേ എം.എസ് ധോണി തുടര്‍ച്ചയായ മൂന്ന് സിക്സറുകള്‍ നേടിയിരുന്നു. ഈ ഓവറില്‍ 26 റണ്‍സും ഹാര്‍ദിക് വഴങ്ങി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com