അഫ്ഗാനിസ്ഥാനിൽ ചെസ് വിലക്കി താലിബാൻ

ചെസ് ചൂതാട്ടത്തിന് വഴിയൊരുക്കുമെന്ന കാരണം പറഞ്ഞാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്
taliban bans chess in afganistan

അഫ്ഗാനിസ്ഥാനിൽ ചെസ് വിലക്കി താലിബാൻ

Updated on

കാബുൾ: അഫ്ഗാനിസ്ഥാനിൽ ചെസ് വിലക്കി താലിബാൻ. ചെസ് ചൂതാട്ടത്തിന് വഴിയൊരുക്കുമെന്ന കാരണം പറഞ്ഞാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. രാജ‍്യത്തെ ഇസ്ലാമിക നിയമം അനുസരിച്ച് ചൂതാട്ടം നിയമവിരുദ്ധമാണ്. താലിബാനിലെ സ്പോർട്സ് ഡയറക്റ്ററേറ്റാണ് ഈ കാര‍്യം അറിയിച്ചത്.

അനിശ്ചിത കാലത്തേക്കാണ് വിലക്ക്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിലെത്തിയതിനു ശേഷം നിരവധി കായിക ഇനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം മികസ്ഡ് മാർഷ‍്യൽ ആർട്സ് രാജ‍്യത്ത് നിരോധിച്ചത് ഇതിന് ഉദാഹരണമാണ്. കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് സ്ത്രീകൾക്കും വിലക്കുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com