റാങ്കിങ്ങിൽ ഓസീസ് കുതിപ്പ്: ബൗളിങ്ങിൽ അശ്വി‌ൻ ഒന്നാമത്

ഫൈ​ന​ലി​ല്‍ തി​ള​ങ്ങി​യി​ല്ലെ​ങ്കി​ലും 903 റേ​റ്റിം​ഗ് പോ​യ​ന്‍റു​മാ​യാ​ണ് ലാ​ബു​ഷെ​യ്ന്‍ ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍ത്തി​യ​ത്
റാങ്കിങ്ങിൽ ഓസീസ് കുതിപ്പ്:
ബൗളിങ്ങിൽ അശ്വി‌ൻ ഒന്നാമത്
Updated on

ദു​ബാ​യ്: ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യെ തോ​ല്‍പ്പി​ച്ച് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ ഓ​സീ​സി​ന് ഐ​സി​സി റാ​ങ്കി​ങ്ങി​ലും മേ​ല്‍ക്കൈ. ബാ​റ്റിം​ഗ് റാ​ങ്കി​ല്‍ ആ​ദ്യ മൂ​ന്നി​ലും ഓ​സ്ട്രേ​ലി​യ​ന്‍ താ​ര​ങ്ങ​ളാ​ണ്. മാ​ര്‍ന​സ് ലാ​ബു​ഷെ​യ്ന്‍ ബാ​റ്റി​ങ് റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍ത്തി. സ്റ്റീ​വ് സ്മി​ത്ത് ര​ണ്ടാ​മ​തും ട്രാ​വി​സ് ഹെ​ഡ് മൂ​ന്നാ​മ​തു​മാ​ണ്. മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി​യാ​ണ് ഹെ​ഡ് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ടെ​സ്റ്റ് ചാം​പ്യ​ന്‍ഷി​പ്പ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​ക്കെ​തി​രെ സെ​ഞ്ചു​റി നേ​ടി​യ താ​ര​മാ​ണ് ഹെ​ഡ്.

ഫൈ​ന​ലി​ല്‍ തി​ള​ങ്ങി​യി​ല്ലെ​ങ്കി​ലും 903 റേ​റ്റിം​ഗ് പോ​യ​ന്‍റു​മാ​യാ​ണ് ലാ​ബു​ഷെ​യ്ന്‍ ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍ത്തി​യ​ത്. ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​ക്കെ​തി​രെ സെ​ഞ്ചു​റി നേ​ടി​യ സ്റ്റീ​വ് സ്മി​ത്ത് ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി 885 റേ​റ്റിം​ഗ് പോ​യ​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി. 884 റേ​റ്റിം​ഗ് പോ​യ​ന്‍റു​ള്ള ഹെ​ഡ് സ്മി​ത്തി​ന് തൊ​ട്ടു​പി​ന്നി​ല്‍ ര​ണ്ടാം മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. ആ​ഷ​സി​ലെ പ്ര​ക​ട​ന​ത്തോ​ടെ റാ​ങ്കി​ങ്ങി​ല്‍ മു​ന്നി​ലെ​ത്താ​ന്‍ സ്മി​ത്തി​നും ഹെ​ഡി​നും അ​വ​സ​ര​മു​ണ്ട്.

ന്യൂ​സി​ല​ന്‍ഡ് നാ​യ​ക​ന്‍ കെ​യ്ന്‍ വി​ല്യം​സ​ണ്‍ ര​ണ്ടാം സ്ഥാ​ന​ത്തു നി​ന്ന് ര​ണ്ട് സ്ഥാ​നം താ​ഴേ​ക്കി​റ​ങ്ങി നാ​ലാം സ്ഥാ​ന​ത്താ​യി. ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​ക്കെ​തി​രെ തി​ള​ങ്ങാ​ന്‍ ക​ഴി​യാ​തി​രു​ന്ന ഉ​സ്മാ​ന്‍ ഖ​വാ​ജ ര​ണ്ട് സ്ഥാ​നം താ​ഴേ​ക്കി​റ​ങ്ങി ഒ​മ്പ​താം സ്ഥാ​ന​ത്താ​യി. പാ​ക്കി​സ്ഥാ​ന്‍ നാ​യ​ക​ന്‍ ബാ​ബ​ര്‍ അ​സം ഒ​രു സ്ഥാ​നം താ​ഴേ​ക്കി​റ​ങ്ങി അ​ഞ്ചാ​മ​താ​യ​പ്പോ​ള്‍ ഇം​ഗ്ല​ണ്ട് മു​ന്‍ നാ​യ​ക​ന്‍ ജോ ​റൂ​ട്ട് ഒ​രു സ്ഥാ​നം ഇ​റ​ങ്ങി ആ​റാ​മ​താ​ണ്.

ഡാ​രി​ല്‍ മി​ച്ച​ലും ദി​മു​ത് ക​രു​ണ​ര​ത്നെ​യും ഓ​രോ സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി ഏ​ഴും എ​ട്ടും സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. പ​ത്താം സ്ഥാ​ന​ത്തു​ള്ള റി​ഷ​ഭ് പ​ന്ത് മാ​ത്ര​മാ​ണ് ആ​ദ്യ പ​ത്തി​ലെ ഏ​ക ഇ​ന്ത്യ​ന്‍ സാ​ന്നി​ധ്യം. ബൗ​ള​ര്‍മാ​രി​ല്‍ ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പ് ഫൈ​ന​ല്‍ ക​ളി​ച്ചി​ല്ലെ​ങ്കി​ലും അ​ശ്വി​ന്‍ ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍ത്തി​യ​പ്പോ​ള്‍ ബു​മ്ര എ​ട്ടാ​മ​തും ജ​ഡേ​ജ ഒ​മ്പ​താ​മ​തും ഉ​ണ്ട്. ഓ​ള്‍ റൗ​ണ്ട​ര്‍മാ​രി​ല്‍ ജ​ഡേ​ജ ഒ​ന്നും അ​ശ്വി​ന്‍ ര​ണ്ടാ​മ​തു​മാ​ണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com