ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയിൽ | Video
നിങ്ങൾക്കറിയാമോ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എവിടെയാണെന്ന് ?നമ്മുടെ ഇന്ത്യയിലാണ് ഈ സ്റ്റേഡിയം സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാൽ, നിങ്ങൾ വിശ്വസിക്കുമോ ?...അതെ നമ്മുടെ ഇന്ത്യയിൽ ഗുജറാത്തിലെ നരേന്ദ്രമോദി സ്റ്റേഡിയം ആണ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. ഒരു ലക്ഷം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ സ്റ്റേഡിയം അഹമ്മദാബാദിലാണ് സ്ഥിതിചെയ്യുന്നത്.
മുൻപ് മൊട്ടേര സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്ന ഈ സ്റ്റേഡിയം സബർമതി നദിയുടെ തീരത്ത് 63 ഏക്കറിലായാണ് പരന്ന് കിടക്കുന്നത്. അഹമ്മദാബാദിലെ നവരംഗപുരി മുനിസിപ്പൽ സ്റ്റേഡിയം നവീകരിച്ച് 1983 ൽ മൊട്ടേരയിൽ ഗുജറാത്ത് സ്റ്റേഡിയം നിർമിച്ച് സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയം എന്ന് പേരു മാറ്റുകയും ചെയ്തു . പിന്നീട് ഇത് ഇടിച്ചുനിരത്തി 2020ൽ പുതുതായി നിർമിച്ച് നരേന്ദ്രമോദി സ്റ്റേഡിയമാക്കി മാറ്റി.
ഗുജറാത്ത് ക്രിക്കറ്റ് അസ്സോസിയേഷൻന്റെ ഉടമസ്ഥതയിലുള്ള ഈ സ്റ്റേഡിയം നിരവധി ആഭ്യന്തര മത്സരങ്ങൾക്കാണ് വേദി ആകാറുള്ളത്. 800 കോടി രൂപ ചിലവഴിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടി നിർമിച്ച ഈ സ്റ്റേഡിയം ഓസ്‌ട്രേലിയ ക്രിക്കറ്റ് ഗ്രൗണ്ടിനെ പിന്നിലാക്കിയാണ് ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായി മാറിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ എന്ന റെക്കോർഡ് കപിൽ ദേവ് സ്വന്തമാക്കിയതും ,സുനിൽ ഗാവസ്കർ ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികച്ച വേദിയും ഇവിടെയാണ്. മാത്രമല്ല സച്ചിൻ തെൻഡുൽക്കറുടെ കരിയറിലെ ആദ്യ ടെസ്റ്റ് ഇരട്ട സെഞ്ചുറിക്കും കൂടി ഈ വേദി സാക്ഷ്യം വഹിച്ചിട്ടുണ്ട്