
ന്യൂയോര്‍ക്ക്: ലോകോത്തര സ്പ്രിന്റര്‍ അമേരിക്കയുടെ ടോറി ബോവി (32) അന്തരിച്ചു.
ചൊവ്വാഴ്ച ഫ്ലോറിഡയില്‍ അവരുടെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു യെങ്കിലും മരണകാരണം വ്യക്തമല്ല. ടോറിയുടെ മാനെജ്മെന്റ് ടീം പ്രസ്താവനയിലൂടെയാണ് മരണവിവരം സ്ഥിരീകരിച്ചത്.
""ഞങ്ങള്‍ക്ക് മികച്ച സുഹൃത്തിനെയും സഹോദരിയെയും മകളെയുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. "ടോറി ചാമ്പ്യനായിരുന്നു...പ്രകാശം പരത്തുന്നവളായിരുന്നു. ഞങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുന്നു, ടോറിയുടെ കുടംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നു. - പ്രസ്താവനയില്‍ വ്യക്തമാക്കി.
2017ല്‍ ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിയായിരുന്നു ടോറി. ലണ്ടനില്‍നടന്ന ലോക അlത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 10.85 സെക്കന്‍ഡില്‍ നൂറുമീറ്റര്‍ പൂര്‍ത്തിയാക്കിയാണ് ടോറി സ്വര്‍ണമണിഞ്ഞത്. അതിനുമുമ്പ് 2016ല്‍ ബ്രസീലില്‍ നടന്ന ഒളിമ്പിക്സില്‍ വനിതകളുടെ 4-ഃ100 മീറ്റര്‍ റിലേ സ്വര്‍ണമടക്കം മൂന്ന് മെഡലുകളാണ് ടോറി സ്വന്തമാക്കിയത്.
ടോറി 100 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും 200 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലവും നേടി. ജമൈക്കന്‍ അത്ലറ്റുകള്‍ക്ക് ശക്തമായ പ്രതിരോധം തീര്‍ത്ത അമെരിക്കന്‍ അത്ലറ്റായാണ് ടോറി വിലയിരുത്തപ്പെടുന്നത്. ദോഹ ഡയമണ്ട് ലീഗില്‍ ജമൈക്കയുടെ വെറോനിക്ക കാംപല്‍ ബ്രൗണ്‍, ഹോളണ്ടിന്റെ ഡഫ്നെ ഷിപ്പേഴ്സ് തുടങ്ങിയ പ്രമുഖരെ അട്ടിമറിച്ച് 10.80 സെക്കന്‍ഡില്‍ 100 മീറ്റര്‍ ചാംപ്യനായ താരമാണ് ടോറി.മുമ്പ്, സതേണ്‍ മിസിസിപ്പി യൂണിവേഴ്സിറ്റിയിലെ കോളജില്‍നിന്നാണ് ടോറി പ്രശസ്തിയിലേക്കുയരുന്നത്.
ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ട്രാക്കില്‍ രണ്ട് തവണ ചാംപ്യനായി. കൂടാതെ ലോങ് ചാംപ്യനുമായിരുന്നു ടോറി. അറിയപ്പെടുന്ന മോഡല്കൂടിയായിരുന്നു ടോറി. അത്ലറ്റി ക്സ് ലോകത്ത് വലിയ ഞെട്ടലാ ണ് സംഭവം ഉണ്ടാക്കിയിരിക്കുന്നത്.