ലോക ചാംപ്യൻഷിപ്പ്: ട്രീസ-ഗായത്രി സഖ്യം പ്രീ ക്വാർട്ടറിൽ

ചൈനീസ് തായ്പെ സഖ്യത്തിനെതിരേ തുടർച്ചയായ ഗെയിമുകളിലാണ് ഇന്ത്യൻ ജോഡി വിജയം കുറിച്ചത്
ഗായത്രി ഗോപീചന്ദ്, ട്രീസ ജോളി
ഗായത്രി ഗോപീചന്ദ്, ട്രീസ ജോളി

കോപ്പൻഹേഗൻ: ബാഡ്മിന്‍റൺ ലോക ചാംപ്യൻഷിപ്പിന്‍റെ വനിതാ വിഭാഗം ഡബിൾസിൽ ഇന്ത്യൻ സഖ്യമായ ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും പ്രീ ക്വാർട്ടർ ഫൈനലിൽ ഇടമുറപ്പിച്ചു. ചൈനീസ് തായ്പെ സഖ്യത്തിനെതിരേ തുടർച്ചയായ ഗെയിമുകളിലാണ് ഇന്ത്യൻ ജോഡി വിജയം കുറിച്ചത്.

ലോക റാങ്കിങ്ങിൽ 19ാം സ്ഥാനം മാത്രമുള്ള ഗായത്രിയും ട്രീസയും ഓൾ ഇംഗ്ലണ്ട് ചാംപ്യൻഷിപ്പിന്‍റെ കഴിഞ്ഞ രണ്ട് പതിപ്പുകളിലും സെമി ഫൈനൽ കളിച്ചിരുന്നു. കോമൺവെൽത്ത് ഗെയിംസിൽ വെങ്കലവും നേടിയിട്ടുണ്ട് ഇവർ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com